മാലിന്യ കൂമ്പാരത്തില്‍ എലി കടിച്ച നവജാത ശിശു ഇന്ന് ദൈവിക ശാന്തിയുടെയും കാരുണ്യത്തിന്റെയും പാതയില്‍
ചിക്കാഗോ: ജാക്കി ഡാര്‍ബി എന്ന വീട്ടമ്മ ഇന്ന് ദൈവിക രോഗശാന്തിയുടെയും ജീവകാരുണ്യത്തിന്റെയും പാതയിലൂടെ സഞ്ചരിക്കുന്ന തിരക്കുള്ള ഒരു വ്യക്തിയാണ്. ഒരിക്കല്‍ കൊറിയയിലെ സോളില്‍ ഒരു മാലിന്യ കൂമ്പാരത്തില്‍ വലിച്ചെറിയപ്പെട്ട ഒരു നവജാത ശിശു. എലികള്‍ തന്റെ നഗ്ന ശരീരം കടിച്ചു തിന്നുന്ന ദാരുണ അവസ്ഥ .
അന്ന് അവരുടെ ജീവന്റെ നിലനില്‍പ്പ് നിശ്ചയിക്കുന്നത് പ്രാണികളും ക്ഷുദ്രജീവികളുമെന്ന ദയനീയ സ്ഥിതി. പക്ഷെ വിധി ഒരു വഴിത്തിരിവും ദൈവത്തിന്റെ വിശ്വസ്ഥതയും ഒരു മിഷണറി നേഴ്സിന്റെ ദയയും അവളുടെ കഥ മാറ്റി മറിച്ചു.
ഒടുവില്‍ അമേരിക്കയിലെ സ്നേഹമുള്ള ഒരു കുടുംബം അവളെ ദെത്തെടുത്തു. ഒരു പ്രാദേശിക അനാഥാലയത്തിലേക്ക് എന്നെ കൊണ്ടുപോയി. ജാക്കി തന്റെ ജീവിതാനുഭവങ്ങള്‍ ഒരു ക്രിസ്ത്യന്‍ മാധ്യമത്തോടു പങ്കുവെയ്ക്കുന്നു.
ഞാന്‍ അവിടെ ഒരു പുതിയ ജീവിതം ആരംഭിച്ചു. അഞ്ച് കുട്ടികളുള്ള ദമ്പതികളിലൂടെ ദൈവം എന്റെ ഹൃദയത്തെ സ്പര്‍ശിച്ചു. സുരക്ഷിതവും സുസ്ഥിരവുമായ ഒരു ജീവിതാന്തരീക്ഷമുണ്ടായി.
ചിക്കാഗോയ്ക്കു പുറത്ത് വെള്ളക്കാര്‍ കൂടുതലുള്ള ഒരു ഗ്രാമീണ സമൂഹത്തില്‍ വളര്‍ന്ന ഞാന്‍ ഒരു ഏക വംശിയ കുട്ടിയാണെന്ന് തോന്നിപ്പോയി.
എനിക്ക്22 വയസ്സുള്ളപ്പോള്‍ ഒരു വിമാനയാത്രയ്ക്കിടെ ദൈവവുമായുള്ള ഹൃദയബന്ധം അവള്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശം പകര്‍ന്നു നല്കി. ഇത് അവളുടെ ആത്മീക വിശ്വാസത്തിലേക്കുള്ള പരിവര്‍ത്തനമായി. ഞാന്‍ വിമാനത്തിന്റെ വാതിലിനു പുറത്തേക്കു നോക്കിക്കൊണ്ടിരുന്നു.
ദൈവമേ എന്റെ കുട്ടിക്കാലം മുഴുവനും എന്റെ ജീവിതകാലം മുഴുവനും ഞാന്‍ കേട്ട ദൈവമാണെങ്കില്‍ നീ എന്റെ ജീവിതത്തിലേക്കു വരണം. അങ്ങ് യഥാര്‍ത്ഥമാണ്. അങ്ങ് ആഗ്രഹിക്കുന്നതെന്തും ഞാന്‍ ചെയ്യും. ദയവായി എന്റെ ജീവിതം ഏറ്റെടുക്കു.
ജീവിതത്തിലെ ശൂന്യതകള്‍ മനസ്സിലായ അവര്‍ തെറ്റായി ചിന്തിക്കുന്ന സമയമായിരുന്നു. മരിച്ചുപോയാല്‍ മതിയായിരുന്നു എന്നു പോലും ചിന്തിച്ചിരുന്നു.
എന്നാല്‍ ആ നിമിഷം ദൈവം വിശ്വസ്ഥനാണെന്നും അവന് എന്റെ പ്രാര്‍ത്ഥന കേട്ടെന്നും എന്റെ ഹൃദയത്തിലേക്കും എന്റെ ജീവിതത്തിലേക്കും കടന്നുവന്നതായി ഞാന്‍ അനുഭവിച്ചറിഞ്ഞു. അങ്ങനെ ഞാന്‍ ദൈവസന്നിധിയില്‍ സമര്‍പ്പിക്കപ്പെട്ടപ്പോള്‍ എനിക്കു സന്തോഷമായി.
പിന്നീട് വിവാഹിതയായി. ഭര്‍ത്താവും കുട്ടികളുമുള്ള ഒരു കുടുംബസ്ഥ. ഇപ്പോള്‍ ദൈവസ്നേഹത്തിന്റെ പാതയിലാണ് ഞങ്ങള്‍. ഇന്ന് അനേകരെ ജാക്കി ശുശ്രൂഷിക്കുന്നു. ഞാന്‍ അനുഭവിച്ച അതേ സന്തോഷം മറ്റുള്ളവര്‍ക്കായി പങ്കുവെയ്ക്കുന്നു.

