നിക്കരാഗ്വന്‍ ജയിലില്‍ ഉറക്കെ പ്രാര്‍ത്ഥിച്ചതിനു വനിതാ തടവുകാര്‍ ശിക്ഷിക്കപ്പെട്ടു
ലാഎസ് പെരാന്‍സ: ലാറ്റിനമേരിക്കന്‍ രാജ്യമായ നിക്കരാഗ്വയിലെ ലാഎസ് പെരാന്‍സ ജയിലില്‍ രാഷ്ട്രീയ തടവുകാര്‍ ഉള്‍പ്പെടെയുള്ള വനിതാ തടവുകാര്‍ ഉറക്കെ പ്രാര്‍ത്ഥിച്ചതിന് ശിക്ഷാ നടപടികള്‍ നേരിട്ടു.
ടിപിറ്റപ്പയിലെ വിമന്‍സ് ഹോളിസ്റ്റിക് പെനിറ്റന്‍ഷ്യറി സിസ്റ്റത്തില്‍ തടവിലാക്കപ്പെട്ട സ്ത്രീകള്‍ക്ക് ജനുവരി പകുതി മുതല്‍ ഓട്ട്ഡോര്‍ പ്രവേശനം നിഷേധിക്കപ്പെട്ടു.
ഇത് അവരുടെ നിലവിലുള്ള ആഴ്ചയിലൊരിക്കല്‍ അനുമതിയുണ്ടായിരുന്ന സ്ഥിതിക്കാണ് മാറ്റം സംഭവിച്ചത്.
നെല്‍സണ്‍ മണ്ടെല നിയമങ്ങള്‍ക്ക് വിരുദ്ധമായി രാഷ്ട്രീയ തടവുകാര്‍ക്ക് ബെബിളും എഴുത്തു സാമഗ്രികളും മറ്റും നല്‍കുന്നതിനുള്ള നിരോധനത്തിലേക്കുള്ള നടപടിയിലേക്കും വ്യാപിക്കുന്നുവെന്ന് യു.കെ. ആസ്ഥാനമായുള്ള ക്രിസ്ത്യന്‍ സോളിഡാരിറ്റി വേള്‍ വൈഡ് ഗ്രൂപ്പ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ചില സ്ത്രീകള്‍ ചോദ്യം ചെയ്യലിനിടെ ശാരീരികമായും ഉപദ്രവങ്ങള്‍ സഹിക്കേണ്ടതായിവന്നു. അവരുടെ കൈകാലുകളിലെ ചതവുകളില്‍നിന്നും ഇക്കാര്യം വ്യക്തമാണ്.
മസായ ഡിപ്പാര്‍ട്ട്മെന്റിലെ നിക്ക്വിനോ ഹോമോയിലെ സാന്താ അനപാരിഷില്‍ നിന്നുള്ള ഒലേഷ്യ ഓക്സിലിയ്ഡോറ മുനോസ് പാവോണ്‍ എന്ന 52 കാരിയായ ഡയറക്ടറും തടവിലാക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.
2023 ഏപ്രില്‍ 6-നു അറസ്റ്റിലായ മുനോസ് പാവോണ്‍ മുമ്പ് 2018 ഓഗസ്റ്റ് മുതല്‍ 2019 ജൂണ്‍ വരെ അടിസ്ഥാനരഹിതമായ ആരോപണങ്ങളുടെ പേരില്‍ തടവിലാക്കപ്പെട്ടിരുന്നു. ജയിലില്‍ അവരുടെ സ്തുതിഗീതം ആലപിച്ചിരുന്നതിനു സ്വീകാര്യത ലഭിച്ചിരുന്നു.
2018-ലെ ഭരണവിരുദ്ധ പ്രതിഷേധത്തിനുശേഷം ക്രിസ്ത്യന്‍ നേതാക്കളെ അറസ്റ്റു ചെയ്യുക, സ്വത്തുക്കള്‍ പിടിച്ചെടുക്കല്‍, ക്രിസ്ത്യന്‍ സ്കൂളുകള്‍, ടിവി സ്റ്റേഷനുകള്‍. ചാരിറ്റികള്‍ എന്നിവ അടച്ചുപൂട്ടലിനും അടിച്ചമര്‍ത്തലിനും ഇടയാക്കി.
ജനുവരിയില്‍ യു.എസിലെ ടെക്സാസ് ആസ്ഥാനമായുള്ള മിഷന്‍ സംഘടനയായ മൌണ്ടന്‍ ഗേറ്റ് വേയ്ക്കെതിരായി നിക്കരാഗ്വന്‍ സര്‍ക്കാര്‍ നിയമനടപടികളെടുത്തിരുന്നു.
മൌണ്ടന്‍ ഗേറ്റ്വേയുമായി ബന്ധപ്പെട്ട ഒമ്പത് നിക്കരാഗ്വന്‍ പാസ്റ്റര്‍മാരെയും 3 യു.എസ്. മിഷണറിമാരെയും ക്രിമിനല്‍ കുറ്റം ചുമത്തി ഒരുമാസത്തിലേറെ തടവിലാക്കി.

