യേശു വഴിയും സത്യവും ജീവനുമാകുന്നു എന്നു കാറില്‍ സ്റ്റിക്കര്‍ പതിച്ചതിന് ജര്‍മ്മന്‍ ഡ്രൈവര്‍ക്ക് പിഴ ചുമത്തി
ബര്‍ലിന്‍: ജര്‍മ്മനിയിലെ എസ്സനിലുള്ള ഒരു ടാക്സി കാര്‍ ഡ്രൈവര്‍ തന്റെ വാഹനത്തില്‍ യേശു വഴിയും സത്യവും ജീവനുമാകുന്നു എന്ന വാക്യം പ്രദര്‍ശിപ്പിച്ചതിനെതിരായി പിഴ ചുമത്തപ്പെട്ടു.
നഗരത്തില്‍ നിയമവിരുദ്ധമായ മതപരമായ പരസ്യങ്ങള്‍ എന്നു പറഞ്ഞാണ് ജലീല്‍ മഷാലിയെന്ന ഡ്രൈവര്‍ക്ക് എസ്സെന്‍ റോഡ് ട്രാഫിക് അതോറിട്ടിയില്‍നിന്ന് പിഴയിട്ടത്. മഷാലി തന്റെ വാഹനത്തില്‍ ബൈബിള്‍ വചന വാക്യങ്ങള്‍ സ്റ്റിക്കറായി ഉപയോഗിച്ചിരുന്നു.
ഇതേത്തുടര്‍ന്നു 2023 ഒക്ടോബറില്‍ ട്രാഫിക് അതോറിട്ടി ഒരു നോട്ടീസ് അയയ്ക്കുകയുണ്ടായി. സ്റ്റിക്കര്‍ മാറ്റിയില്ലെങ്കില്‍ 1000 യൂറോ (1065 ഡോളര്‍) പിഴ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തി. എന്നാല്‍ മഷാലി സ്റ്റിക്കര്‍ മാറ്റാന്‍ തയ്യാറായില്ല.
ഇത് പിഴയും ഫീസും മൊത്തം 8850 യൂറോയായി പിഴ ചുമത്തി. പരസ്യമല്ല തന്റെ ബോധ്യങ്ങളുടെ പ്രകടനമാണ് സ്റ്റിക്കറെന്ന് മഷാലി പറയുന്നു.
തന്റെ വിശ്വാസത്തില്‍ ഉന്നിയാണ് ചെയ്തതെന്ന് വാദിച്ച് എഡിഎഫ് ഇന്റര്‍നാഷണല്‍ എന്ന ക്രിസ്ത്യന്‍ സംഘടനയുടെ സഹായത്തോടെ പിഴ ചുമത്തിയ നടപടിയ്ക്കെതിരെ മഷാലി പോരാടുന്നു.
ഇറാനില്‍ ഒരു ഇസ്ളാം മത വിശ്വാസ കുടുംബത്തില്‍ ജനിച്ചു വളര്‍ത്തപ്പെട്ട മഷാലി ഇറാനില്‍നിന്ന് താമസം മാറി 22 വര്‍ഷമായി ജര്‍മ്മനിയില്‍ താമസിച്ചു വരികയാണ്.
ക്രിസ്തു മാര്‍ഗ്ഗത്തിലേക്ക് മഷാലി കടന്നു വരാനുള്ള കാരണം അദ്ദേഹത്തിന്റെ സുപ്രധാനമായ മതപരിവര്‍ത്തനമായിരുന്നു. ഇറാനില്‍വച്ച് ബസ് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു. ഇടതുകാലിന്റെ താഴത്തെ ഭാഗം നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് വിട്ടു മാറാത്ത വേദനയാല്‍ ഭാരപ്പെട്ടു.
33 വയസ്സുള്ളപ്പോള്‍ ജര്‍മ്മനിയില്‍ ചികിത്സ തേടി. 20 ശസ്ത്രക്രീയകള്‍ക്കു ശേഷവും വേദന നിലനില്ക്കുകയും ഇതേത്തുടര്‍ന്ന് ആത്മഹത്യ പ്രവണത ഉണ്ടാവുകയും ചെയ്തു. ഈ അവസരത്തില്‍ ഒരു ക്രിസ്ത്യന്‍ സ്ത്രീ മഷാലിക്കുവേണ്ടി പ്രാര്‍ത്ഥിച്ചപ്പോള്‍ രോഗ സൌഖ്യം ലഭിച്ചു.
കാലിലെ വേദന മാറിക്കിട്ടി. അതോടെ യേശുക്രിസ്തുവിനുവേണ്ടി ജീവിക്കുവാന്‍ തീരുമാനിച്ചു. തന്നെ ഞാനാക്കിമാറ്റിയ യേശുവിനെക്കുറിച്ച് സ്വന്തം അനുഭവത്തിലൂടെ സാക്ഷീകരിക്കുന്നതായി മഷാലി പറഞ്ഞു.
സ്റ്റിക്കര്‍ നീക്കിയില്ലെങ്കില്‍ കാറിന്റെ ലൈസന്‍സും റദ്ദു ചെയ്യാനിടയുണ്ട്. കര്‍ത്താവിനുവേണ്ടി ധീരനായി നില്ക്കുന്ന മഷാലിക്കുവേണ്ടി ദൈവമക്കള് പ്രാര്‍ത്ഥനയിലാണ്.

