കെനിയയില്‍ ക്രൈസ്തവരെ കശാപ്പു ചെയ്യുന്ന കൊടും ഭീകരന്‍ പിടിയില്‍

കെനിയയില്‍ ക്രൈസ്തവരെ കശാപ്പു ചെയ്യുന്ന കൊടും ഭീകരന്‍ പിടിയില്‍

Africa Breaking News

കെനിയയില്‍ ക്രൈസ്തവരെ കശാപ്പു ചെയ്യുന്ന കൊടും ഭീകരന്‍ പിടിയില്‍
ബേനി: ക്രൈസ്തവരെ കശാപ്പു ചെയ്യുന്ന കൊടും ഭീകരന്‍ കോംഗോയില്‍ പിടിയില്‍ ‍. കെനിയന്‍ സര്‍ക്കാര്‍ 88,000 ഡോളര്‍ ഇനാം പ്രഖ്യാപിച്ചിരുന്ന ഇസ്ളാമിക തീവ്രവാദി നേതാവായ റാഷിദ് മുഹമ്മദ് സലിം ആണ് കഴിഞ്ഞ ദിവസം രണ്ട് അനുചരന്മാര്‍ക്കൊപ്പം പിടിയിലായത്.

ഇവര്‍ സൌത്ത് ആഫ്രിക്കയിലേക്കു കടക്കുന്നതിനിടയില്‍ കോംഗോയിലെ ചില യുവാക്കളാണ് തിരിച്ചറിയുകയും ഉടന്‍തന്നെ പിടികൂടി സുരക്ഷാ സേനയ്ക്കു കൈമാറുകയും ചെയ്തു.

സര്‍വ്വകലാശാലാ ബിരുദധാരികളായ സലിം ചോട്ടാര, തുര്‍ക്കി സലിം എന്നീ പേരുകളിലാണ് അറിയപ്പെട്ടിരുന്നത്. കെനിയയിലെ മോസ്റ്റ് വാണ്ടഡ് പട്ടികയിലെ കൊടും ക്രിമിനലാണ് സലിം.

കെനിയയിലും കോംഗോയിലെ ബേനിയിലും നിരവധി ക്രൈസ്തവരെ കൊന്നൊടുക്കിയതില്‍ കുപ്രസിദ്ധിയുള്ള ആളാണ് സലിമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ക്രൈസ്തവരെയും പോലീസുകാരെയും കഴുത്തറത്തു കൊല്ലുന്ന നിരവധി ചിത്രങ്ങളും ലഘു വീഡിയോകളും കണ്ടെത്തുകയുണ്ടായി.

ഇയാള്‍ കോംഗോയിലെ അല്ലയ്ഡ് ഡമോക്രാറ്റിക് ഫോര്‍സസിന്റെ കമാണ്ടറാണ്. ഈ സംഘടനാ ആസ്ഥാനം ഉഗാണ്ടയിലാണ്. പിഡിഎഫിനെതിരായി കോംഗോയും ഉഗാണ്ടയും സംയുക്ത ഓപ്പറേഷനുകള്‍ നടത്തിയിരുന്നു.

അള്ളായുടെ നാമത്തില്‍ കോംഗോ ഉള്‍പ്പെടെയുള്ള എല്ലാ രാഷ്ട്രങ്ങളിലും മുഴുവന്‍ ആളുകളെയും മുസ്ളീമുകളാക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് ഇയാള്‍ പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.