ഭൂമിയെ നിരീക്ഷിക്കാന്‍ കഴിയുന്ന ഗ്രഹങ്ങള്‍ കണ്ടെത്തി ഗവേഷകര്‍

ഭൂമിയെ നിരീക്ഷിക്കാന്‍ കഴിയുന്ന ഗ്രഹങ്ങള്‍ കണ്ടെത്തി ഗവേഷകര്‍

Breaking News USA

ഭൂമിയെ നിരീക്ഷിക്കാന്‍ കഴിയുന്ന ഗ്രഹങ്ങള്‍ കണ്ടെത്തി ഗവേഷകര്‍

ന്യുയോര്‍ക്ക്: അടുത്ത കാലത്തായി അന്യഗ്രഹജീവികളെക്കുറിച്ചുള്ള വാര്‍ത്തകള്‍ കൂടിവരികയാണ്. ഒന്നിനും സ്ഥിരീകരണമോ വ്യക്തതയോ ഇല്ലെങ്കിലും മനുഷ്യന്റെ ആകാംക്ഷയ്ക്കു ഒരു കുറവുമില്ല എന്നതാണ് വസ്തുത.

ഭൂമിക്കു പുറത്തുള്ള ജീവന്റെ സാന്നിദ്ധ്യം ഉണ്ടോ? ഭൂമിയെ വീക്ഷിക്കുന്ന അന്യ ഗ്രഹങ്ങളുണ്ടോ എന്നുള്ള നിരീക്ഷണത്തിനു ശാസ്ത്രലോകം മറുപടി നല്‍കിത്തുടങ്ങി.

സൂര്യനില്‍നിന്ന് 100 പാര്‍സെക് പരിധിയിലുള്ള 1,715 നക്ഷത്രങ്ങള്‍ ഭൂമിയിലെ ജീവന്റെ സാന്നിദ്ധ്യം നിരീക്ഷിക്കാന്‍ കഴിയുന്ന തരത്തില്‍ അനുയോജ്യമായ സ്ഥാനത്താണത്രെ സ്ഥിതിചെയ്യുന്നത്.

ഏകദേശം 5000 വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ഭൂമിയിലെ അവസ്ഥ വരെ കാണാന്‍ കഴിയുന്ന നക്ഷത്രങ്ങള്‍ വരെ ഇക്കൂട്ടത്തിലുണ്ട്.

കൂടാതെ മനുഷ്യ നിര്‍മ്മിതമായ റേഡിയോ തരംഗങ്ങള്‍ ഇതില്‍ 75 എണ്ണത്തില്‍ എത്തിയിട്ടുണ്ടെന്നും ഗവേഷകര്‍ പറയുന്നു. ഈ നക്ഷത്രങ്ങള്‍ക്കു ചുറ്റും പ്രദിക്ഷണം ചെയ്യുന്ന ഗ്രഹങ്ങളില്‍നിന്നും ഭൂമിയെ നിരീക്ഷിക്കാന്‍ സാധിക്കും.

നക്ഷത്രങ്ങളിലേക്കും ഗാലക്സികളിലേക്കും മറ്റുമുള്ള ദൂരം സൂചിപ്പിക്കുന്ന അളവാണ് പാര്‍സെക്. 3.26 പ്രകാശ വര്‍ഷത്തെയാണ് ഒരു പാര്‍സെക് എന്നു പറയുന്നത്.

വരുന്ന 5000 വര്‍ഷത്തിനുള്ളില്‍ 319 നക്ഷത്രങ്ങള്‍കൂടി ഈ കണക്കിലേക്ക് ഉള്‍പ്പെടുത്തുമെന്ന് ന്യുയോര്‍ക്കിലെ കോര്‍നെല്‍ യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ മുമ്പ് കണ്ടെത്തിയിരുന്നു.

നമ്മെ മറ്റാരെങ്കിലും നിരീക്ഷിക്കുന്നുണ്ടെങ്കില്‍ അന്യഗ്രഹജീവികള്‍ നമ്മള്‍ ആണോ അവര്‍ ആണോയെന്നു കോര്‍ണെല്‍ യൂണിവേഴ്സിറ്റിയിലെ ഗവേഷകന്‍ ലിസ കല്‍റ്റനെഗര്‍ ചോദിക്കുന്നു.

29 ഗ്രഹങ്ങളില്‍നിന്ന് ഭൂമിയെവരെ നന്നായി നിരീക്ഷിക്കാന്‍ കഴിയുമെന്നും ലിസ പറയുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.