നല്ല ആരോഗ്യത്തിനു ഈ ശീലങ്ങള്‍ പാലിക്കുക

നല്ല ആരോഗ്യത്തിനു ഈ ശീലങ്ങള്‍ പാലിക്കുക

Health

നല്ല ആരോഗ്യത്തിനു ഈ ശീലങ്ങള്‍ പാലിക്കുക

ആരോഗ്യമാണ് നമ്മുടെ ഏറ്റവും ഉത്തമ സമ്പത്ത്. അതിനുവേണ്ടി നാം നല്ല വിലയും കൊടുക്കേണ്ടി വരുന്നു. ചില നല്ല ശീലങ്ങള്‍ നമുക്ക് പാലിക്കാം.

ആഹാരം: ആഹാരം തോന്നുംപടി കഴിക്കുകയല്ല വേണ്ടത്. ഒറ്റയിരുപ്പില്‍ വയറു നിറച്ച് കഴിക്കുന്നത് ഒഴിവാക്കുക. കഴിവതും ഓരോ മുന്നു മണിക്കൂര്‍ കൂടുമ്പോള്‍ ഇടവിട്ട് ആഹാരം കഴിക്കുക.

അതുപോലെ രാത്രി വൈകി ഭക്ഷണം കഴിക്കുന്ന ശീലം അത്ര നല്ലതല്ല. ദഹനക്കേടുണ്ടാകും. അതിനായി ഉറങ്ങുന്നതിനു രണ്ടു മണിക്കൂര്‍ മുമ്പെങ്കിലും ഭക്ഷണം കഴിക്കുക. കഴിവതും ലഘു ഭക്ഷണമോ വേഗത്തില്‍ ദഹിക്കുന്നതോ കഴിക്കുക.

പാനീയം: ശരീരം ശുദ്ധീകരിക്കുന്നതിനു വെള്ളം കുടിക്കുന്നത് അത്യാവശ്യമാണ്. ദിവസവും എട്ടു മുതല്‍ പത്തു ഗ്ളാസ് വെള്ളം കുടിക്കുവാന്‍ ശ്രമിക്കണം.

ജ്യൂസ് കുടിക്കുന്നതിനേക്കാള്‍ നല്ലത് പഴങ്ങള്‍ അതേപടി കഴുകി വൃത്തിയാക്കി കഴിക്കുന്നതാണ് ആരോഗ്യത്തിന് ഗുണകരമെന്ന് പഠനങ്ങള്‍ പറയുന്നു.

ചായ കുടിക്കുന്നവര്‍ ഏറെയാണ്. പാലൊഴിച്ച ചായ കഴിക്കുന്നതിനേക്കാള്‍ ശരീരത്തിനു ഗുണം ചെയ്യുന്നത് പാല്‍ ചേര്‍ക്കാത്ത കട്ടന്‍ ചായ കുടിക്കുന്നതാണ് നല്ലതെന്ന് പഠനങ്ങള്‍ പറയുന്നു.

പച്ചക്കറികള്‍: വൈറ്റമിന്‍ സി, ബി എന്നിവ അടങ്ങിയിട്ടുള്ള പച്ചക്കറികള്‍ ഭക്ഷണത്തില്‍ ധാരാളം ഉള്‍പ്പെടുത്തുക. ഹൃദയത്തിന് ആരോഗ്യം നല്‍കുന്നതാണ് ഇവയെല്ലാം.

വ്യായാമം: ഏതു പ്രായത്തിലും വ്യായാമം ഉത്തമമാണ്. ഓരോ പ്രായത്തിലും യോജിക്കാവുന്ന രീതിയില്‍ വ്യായാമം തിരഞ്ഞെടുക്കുക. നടപ്പ് ആണ് ഏതു പ്രായത്തിനും യോജിച്ചത്. ക്രമത്തിലുള്ള ഭക്ഷണവും വ്യായാമവും രോഗങ്ങളെ അകറ്റി നിര്‍ത്തുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.