സംസ്ഥാനങ്ങളിലെ കുടിവെള്ളത്തില്‍ ആഴ്സനിക്, ഫ്ളൂറൈഡ് സാന്നിദ്ധ്യം, മാരക രോഗങ്ങള്‍ക്ക് സാദ്ധ്യത
ന്യൂഡെല്‍ഹി: വിവിധ സംസ്ഥാനങ്ങളിലെ കുടിവെള്ളത്തില്‍ ആര്‍സനിക്, ഫ്ളൂറൈഡ് എന്നിവയുടെ സാന്നിദ്ധ്യം കണ്ടെത്തിയതായി പാര്‍ലമെന്ററി സമിതി.
രാജ്യ സംഭാ എംപി വിവേക് ഠാക്കൂര്‍ അദ്ധ്യക്ഷനായ വിദ്യാഭ്യാസം, വനിതാ, ശിശു, യുവജന, കായിക പാര്‍ലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റിയാണ് ഇക്കാര്യം ചൂണ്ടിക്കാണിച്ചത്.
ഈ മാസം 13-നാണ് ഇരുസഭകളിലും റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. 10 പേജുള്ള റിപ്പോര്‍ട്ടില്‍ വിവിധ സംസ്ഥാനങ്ങളിലെ ഭൂഗര്‍ഭ ജലത്തില്‍ ആഴ്സനിക്, ഫ്ളൂറൈഡ് മറ്റ് ഘനലോഹങ്ങള്‍ എന്നിവ കണ്ടെത്തിയതായി പ്രതിപാദിക്കുന്നു.
ഇത് അര്‍ബുദം, ത്വക് രോഗം, ഹൃദയ സംബന്ധമായ രോഗങ്ങള്‍, പ്രമേഹം തുടങ്ങിയവയ്ക്ക് കാരണമാകുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രശ്നത്തില്‍ എത്രയും വേഗം പരിഹാരം കണ്ടെത്തണമെന്നും കമ്മിറ്റി ശുപാര്‍ശ ചെയ്യുന്നു.
വിഷയത്തിന്റെ ഗൌരവും കണക്കിലെടുത്ത് ശാസ്ത്ര സാങ്കേതിക വിദ്യ, ആരോഗ്യം, ഉന്നത വിദ്യാഭ്യാസം, ഐഐടികള്‍ എന്നീ മേഖല സംയുക്തമായി പരിഹാര മാര്‍ഗ്ഗങ്ങള്‍ തേടണമെന്നും ഇത്തരത്തില്‍ സ്വീകരിക്കുന്ന നടപടികള്‍ മലിന ജല, ഉപ്പുവെള്ള ശുദ്ധീകരണത്തില്‍ സുസ്ഥിര നൂതന ആശയങ്ങള്‍ കൊണ്ടുവരാന്‍ വഴിയുണ്ടെന്നും റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നു.

