സ്ത്രീകളെ കണ്ടാല്‍ ഭയം; 55 വര്‍ഷമായി ഒറ്റപ്പെട്ടു കഴിയുന്ന 71 കാരന്‍

സ്ത്രീകളെ കണ്ടാല്‍ ഭയം; 55 വര്‍ഷമായി ഒറ്റപ്പെട്ടു കഴിയുന്ന 71 കാരന്‍

Africa Asia Breaking News

സ്ത്രീകളെ കണ്ടാല്‍ ഭയം; 55 വര്‍ഷമായി ഒറ്റപ്പെട്ടു കഴിയുന്ന 71 കാരന്‍

കിഗാലി: വെള്ളം, തീ, ഇരുട്ടുമുറി, മൃഗങ്ങള്‍ തുടങ്ങി പല കാര്യങ്ങളിലും ഭയം ഉള്ള ആളുകളുണ്ട്. എന്നാല്‍ സ്ത്രീകളെ ഭയന്ന് 55 വര്‍ഷമായി ഒരു വീട്ടിനുള്ളില്‍ ഒറ്റപ്പെട്ട് കഴിയുന്ന ഒരാള്‍ ഉണ്ട് എന്നു കേള്‍ക്കുമ്പോള്‍ ആര്‍ക്കാണ് കൌതുകമുണ്ടാകാത്തത്.

ആഫ്രിക്കന്‍ രാഷ്ട്രമായ റുവാണ്ടയിലാണ് ഇങ്ങനെ വിചിത്രമായ ഭയത്തിന്റെ ഉടമയായ വ്യക്തി ജീവിതം തള്ളി നീക്കുന്നത്. കാലിറ്റ്ക്സെ നഡാംവിറ്റ എന്ന 71 കാരനാണ് ഈ വ്യക്തി.

സ്ത്രീകളെ കണ്ടാല്‍ മതി തന്റെ സ്വസ്ഥത കെടുമെന്നാണ് ഇയാള്‍ ഭയക്കുന്നത്. നഡാംവിറ്റയുടെ 16-ാം വയസ്സു മുതല്‍ ആണ് ഈ സ്വഭാവം തുടങ്ങിയതെന്നാണ് അയല്‍ക്കാര്‍ പറയുന്നത്. ഇതുമൂലം ഇദ്ദേഹം പുറത്തിറങ്ങാന്‍ മടിക്കുകയാണത്രെ.

സ്ത്രീകളെ കാണാതിരിക്കാന്‍ വീടിനു ചുറ്റും 15 അടി ഉയരത്തിലുള്ള വേലിയും ഇയാള്‍ കെട്ടിയിട്ടുണ്ട്. എന്നാല്‍ ആവശ്യ ഭക്ഷണവും പലചരക്ക് സാധനങ്ങളും ഒക്കെ എത്തിച്ചു നല്‍കുന്നത് അയല്‍ക്കാരായ സ്ത്രീകളാണ് എന്നതാണ് വിരോധാഭാസം. മിക്കപ്പോഴും സാധനങ്ങള്‍ ഉള്ളിലേക്ക് വലിച്ചെറിയുകയാണവര്‍ ചെയ്യുക.

കുട്ടികാലം മുതല്‍ നഡാംവിറ്റ അപൂര്‍വ്വമായി മാത്രമേ തന്റെ പരിസരം വിട്ടു പോയിട്ടുള്ളു. സ്ത്രീകളെയെങ്ങാനും കണ്ടാല്‍ ഉടനടി വാസസ്ഥലത്തേക്കു മടങ്ങിപ്പോകും.

ആ ശീലത്തില്‍നിന്നും മുക്തനാകാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. അയല്‍ക്കാരിയായ സ്ത്രീ പറയുന്നു. സ്ത്രീകളോടുള്ള യുക്തിരഹിതമായ ഭയമായ ഗൈനോഫോബിയ ആണ് ഇദ്ദേഹത്തിനെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.

പലരും ആദ്യമായിട്ടാണ് ഇങ്ങനെയൊരു കാര്യം കേള്‍ക്കുന്നത് തന്നെയെന്ന് സോഷ്യല്‍ മീഡിയായില്‍ പ്രതികരിക്കുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.