ബയോളജിക്കല്‍ തെറാപ്പികള്‍ ഉപയോഗിച്ച് കഠിനമായ ആസ്ത്മ നിയന്ത്രിക്കാമെന്ന് ഗവേഷകര്‍

ബയോളജിക്കല്‍ തെറാപ്പികള്‍ ഉപയോഗിച്ച് കഠിനമായ ആസ്ത്മ നിയന്ത്രിക്കാമെന്ന് ഗവേഷകര്‍

Breaking News Europe

ബയോളജിക്കല്‍ തെറാപ്പികള്‍ ഉപയോഗിച്ച് കഠിനമായ ആസ്ത്മ നിയന്ത്രിക്കാമെന്ന് ഗവേഷകര്‍

ലണ്ടന്‍: കഠിനമായ ആസ്ത്മയെ സാധാരണ ഉയര്‍ന്ന ഡോസ് ഇന്‍ഹെല്‍ഡ് സ്റ്റിറോയിഡുകള്‍ ചേര്‍ക്കാതെ തന്നെ ബയോളജിക്കല്‍ തെറാപ്പികള്‍ ഉപയോഗിച്ച് നിയന്ത്രിക്കാനാകുമെന്ന് ഗവേഷകര്‍ നടത്തിയ പുതിയ പഠനത്തില്‍ കണ്ടെത്തല്‍.

ബയോളജിക് തെറാപ്പി ബെന്റലിസുമാബ് (ആസ്ത്മ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്ന്) ഉപയോഗിക്കുന്ന 92 ശതമാനം രോഗികള്‍ക്കും ശ്വസിക്കുന്ന സ്റ്റിറോയിഡിന്റെ ഡോസ് കുറയ്ക്കാന്‍ കഴിയുമെന്നും പഠനങ്ങള്‍ പറയുന്നു.

ബെന്റലിസുമാബ് പോലെയുള്ള ബയോളജിക്കല്‍ തെറാപ്പികള്‍ ഗുരുതരമായ ആസ്ത്മ നിയന്ത്രിക്കുന്നതില്‍ വലിയ പങ്കാണ് വഹിക്കുന്നത്. ഈ തെറാപ്പിയിലൂടെ ഭൂരിഭാഗം രോഗികള്‍ക്കും സ്റ്റിറോയ്ഡിന്റെ അളവ് കുറയുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

ഇസിനോഫിന്‍ എന്നറിയപ്പെടുന്ന കോശങ്ങളുടെ എണ്ണം കുറയ്ക്കുന്ന ഒരു ബയോളജിക്കല്‍ തെറാപ്പിയാണ് ബെന്റലിസുമാബ്. കഠിനമായ ആസ്ത്മയുള്ള രോഗികളുടെ ശ്വസ നാളത്തില്‍ ഇത് അസാധാരണമായ അളവില്‍ ഉത്പ്പാദിപ്പിക്കപ്പെടുന്നു.

ശ്വസിക്കുന്ന സ്റ്റിറോയ്ഡുകള്‍ പലപ്പോഴും ഗുരുതരമായ പാര്‍ശ്വ ഫലങ്ങള്‍ ഉണ്ടാക്കാന്‍ ഇടയുണ്ട്. ഒടിവുകള്‍, പ്രമേഹം, തിമിരം എന്നിവയ്ക്കുള്ള സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്ന ഓസ്റ്റിയോപൊറോസിനും ഇതില്‍ ഉള്‍പ്പെടുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.