ലോകപ്രശസ്ത ഗായകന് ഡാഡിയാങ്കി കരിയര്‍ വിടുന്നു; ഇനി യേശുവിനായി ജീവിക്കും
സാന്‍ജുവാന്‍: കരീബിയന്‍ ദ്വീപായ പ്യൂര്‍ട്ടോറിക്കോയിലെ സ്വദേശിയും ലോകത്ത് അറിയപ്പെടുന്ന ഹിറ്റു ഗായകനും സൂപ്പര്‍ ഗായകനുമായ ഡാഡിയാങ്കി തന്റെ കരിയര്‍ ഉപേക്ഷിക്കുന്നു.
താന്‍ രക്ഷിക്കപ്പെട്ട് യേശുക്രിസ്തുവിനെ രക്ഷകനും ദൈവവുമായി സ്വീകരിക്കുകയും ഇനി കര്‍ത്താവിനു വേണ്ടി ജീവിതം സമര്‍പ്പിക്കാനും ഒരു സുവിശേഷകനായി പ്രവര്‍ത്തിക്കാനും തീരുമാനിച്ചു.
കഴിഞ്ഞ ദിവസം സാന്‍ജുവാനിലെ തിങ്ങി നിറഞ്ഞ കെളിസിയേ, ഡി പ്യൂര്‍ട്ടോറിക്കോയില്‍ തന്റെ അവസാനത്തെ ഷോ പൂര്‍ത്തിയാക്കിയപ്പോള്‍ താരം തന്റെ ആരാധകരുടെ പിന്തുണയ്ക്ക് നന്ദി പറയുകയും നിങ്ങള്‍ ഇതുവരെ എന്നെ പിന്തുടര്ന്നു, ഇനിയും വഴിയും സത്യവും ജീവനുമായ യേശുക്രിസ്തുവിനെ പിന്തുടരുക എന്ന് ആഹ്വാനം ചെയ്യുകയും ഉണ്ടായി.
റാമോണ്‍ ലൂയിസ് അയാല റോഡ്രഗസ് എന്നതാണ് യഥാര്‍ത്ഥ പേര്. വിജയകരമായി ജീവിതം നയിക്കുന്നത് ലക്ഷ്യത്തോടെയുള്ള ജീവിതം നയിക്കുന്നതിന് തുല്യമല്ല. 46 കാരനായ യാങ്കി പറയുന്നു.
ഒരാള്‍ക്കും നികത്താന്‍ കഴിയാത്ത ഒരു ശൂന്യത നികത്താന്‍ ഞാന്‍ വളരെക്കാലമായി ശ്രമിച്ചു. വിശ്വാസം എന്നെ രക്ഷിച്ചു. അദ്ദേഹം പറഞ്ഞു. യേശു എന്നില്‍ വസിക്കുന്നുവെന്നും ഞാന്‍ അവനുവേണ്ടി ജീവിക്കുന്നുവെന്നും ലോകത്തോട് പറയാന്‍ ലജ്ജയില്ല.
ലാറ്റിനമേരിക്കന്‍ ഡാന്‍സ് ഹാള്‍ സംഗീതവും ഹിപ്-ഹോപ്പും ചേര്‍ന്ന് റെഗ്ഗെ സംഗീതം സമന്വയിപ്പിച്ച് 1990കളില്‍ പനാമയിലും പ്യൂര്‍ട്ടോ റിക്കോയിലും ഉയര്‍ന്നു വന്ന ലൈംഗികാധിഷ്ഠിതവും സ്ട്രീറ്റ്-സ്മാര്‍ട്ട് ശൈലിയുമായ റെഗ്ഗെ റ്റണിന്റെ മുന്‍ നിര ഗായകനാണ് യാങ്കി.
1995-ല്‍ തന്റെ ആദ്യ സോളോ റിക്കോര്‍ഡ് പുറത്തിറക്കിയശേഷം 2000കളില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട ലാറ്റിന്‍ കലാകാരനായി യാങ്കി. സംഗീതവുമായി ലോകം ചുറ്റിയിട്ടും ശൂന്യത അനുഭവപ്പെടുന്നതായി അദ്ദേഹം പറഞ്ഞു.
ഒരു മനുഷ്യന് ലോകം മുഴുവന്‍ നേടിയാലും അവന്റെ ആത്മാവിനെ നഷ്ടപ്പെടുത്തിയാല്‍ എന്തു പ്രയോജനം? എന്ന ബൈബിള്‍ വാക്യം യാങ്കി ഉദ്ധരിച്ചു.
2004-ല്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഗാസോലിന, ലോക്യു പാഡോ, ഹഡോ തുടങ്ങിയ മെഗാ ഹിറ്റുകള്‍ ജനപ്രിയമാക്കി. എന്റെ കൈവശമുള്ള സംഗീതം, സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍, പ്ളാറ്റ്ഫോമുകള്‍, മൈക്രോഫോണ്‍ എന്നീ ഉപകരണങ്ങള്‍ ഇനി യേശുവിനുവേണ്ടി ഉപയോഗിക്കാന്‍ ആണ് പദ്ധതി.
മിറെഡ്ഡിസ് ഗോണ്സലാസാണ് ഡാഡിയാങ്കിയുടെ ജീവിത പങ്കാളി. ഇവര്‍ക്ക് 3 കുട്ടികളുണ്ട്.

