ബ്രസീലില്‍ യുവാക്കള്‍ ക്രിസ്തുവിങ്കലേക്ക്; 2030 ഓടെ കത്തോലിക്കാ ഭൂരിപക്ഷം നഷ്ടമാകും
ബ്രസീലിയ: ലാറ്റിനമേരിക്കന്‍ നാടുകളില്‍ ആയിരക്കണക്കിനു കൌമാരക്കാര്‍ യേശുക്രിസ്തുവിങ്കലേക്ക് ആനയിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് പുതിയ സര്‍വ്വേ റിപ്പോര്‍ട്ട്. ബര്‍ണ ഗ്രൂപ്പ് സമീപ കാലത്ത് നടത്തിയ ഒരു സര്‍വ്വേയിലാണ് ഈ കണ്ടെത്തല്‍ .
ലാറ്റിനമേരിക്കയില്‍ ഡിജിറ്റല്‍ യുഗത്തില്‍ ബന്ധിക്കപ്പെട്ട തലമുറയുടെ ആസ്ഥാനമായ ബ്രസീലില്‍ കൂടുതല്‍ യുവ തലമുറ ക്രിസ്തുവിങ്കലേക്ക് കടന്നു വരുന്നു. കഴിഞ്ഞ വര്‍ഷം 26 രാജ്യങ്ങളിലായി ബര്‍ണ ഗ്രൂപ്പ് 24,000 ത്തിലധികം കൌമാരക്കാരുമായി നടത്തിയ അഭിമുഖത്തില്‍ അതിന്റെ വിവരങ്ങള്‍ ‘ദി ഓപ്പണ്‍ ജനറേഷന്‍ സര്‍വ്വേ’ എന്ന പേരില്‍ പുറത്തു വിടുകയുണ്ടായി.
കൌമാരക്കാരിലേക്ക് എങ്ങനെ എത്തിച്ചേരണമെന്ന് സഭാ നേതൃത്വത്തെ മനസ്സിലാക്കാന്‍ സഹായിക്കുക എന്നതായിരുന്നു അന്താരാഷ്ട്ര പഠനത്തിന്റെ ലക്ഷ്യം. ബര്‍ണയുടെ അഭിപ്രായത്തില്‍ ഓപ്പണ്‍ ജനറേഷന്‍ യേശുവിന്റെ അനുകമ്പയും ക്ഷമയും മറ്റുള്ളവരോടുള്ള കരുതലിനും യേശുവിനെ അഭിനന്ദിക്കുന്നു. അവര്‍ ശ്രദ്ധാലുക്കളും ബൈബിള്‍ വായനയില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുമാണ്.
പ്രത്യേകിച്ച് ബ്രസീല്‍ , ഹോണ്ടുറാസ്, മെക്സിക്കോ, കൊളംബിയ എന്നിവിടങ്ങളിലെ യുവ തലമുറ ക്രിസ്തുവിനെയും ബൈബിളിനെയും കുറിച്ച് ഉയര്‍ന്ന അവബോധം കാണിച്ചു. ക്രിസ്ത്യന്‍ ബ്രസീലിയന്‍ കൌമാരക്കാരില്‍ 74 ശതമാനവും യേശു ജനങ്ങള്‍ക്ക് പ്രത്യാശ നല്‍കുന്നുവെന്ന് വിശ്വസിക്കുന്നു.
യേശു മനുഷ്യരൂപത്തിലുള്ള ദൈവമാണെന്ന് ബ്രസീലിയന്‍ കൌമാരക്കാരില്‍ 55 ശതമാനം പേര്‍ വിശ്വസിക്കുന്നു. ഞാന്‍ ഒരു ക്രിസ്ത്യാനി ആയതിനുശേഷം ഞാന്‍ ദയയുള്ളവനും സന്തോഷവാനും ആയിത്തീര്‍ന്നുവെന്നും അവര്‍ക്ക് എന്റെ ജീവിതത്തില്‍ ദൈവത്തെ കാണാന്‍ കഴിയുമെന്നും എന്റെ സുഹൃത്തുക്കള്‍ അഭിപ്രായപ്പെടുന്നു.
14 വയസ്സുള്ള ലാവിനിയ ഫെര്‍ണാണ്ടസ് ഒരു മാദ്ധ്യമത്തോട് പറഞ്ഞു. ഇക്കോണമിസ്റ്റ് പറയുന്നതനുസരിച്ച് സുവിശേഷ വിഹിത ക്രിസ്ത്യാനിറ്റി ഈ പ്രദേശത്ത് അതിവേഗം വളരുകയും 2023-ഓടെ കത്തോലിക്കാ മതത്തെ മാറ്റി സ്ഥാപിക്കുമെന്നും പറയുന്നു.
ബ്രസീലിലെ മനക്കാപുരുവില്‍ ശുശ്രൂഷ ചെയ്യുന്ന സുവിശേഷകന്‍ റൂബന്‍സ് കുന്‍ഹ എഴുതി ബ്രസീലിലെ പൊതു വിദ്യാലയങ്ങളില്‍ കുട്ടികളിലേക്കും കൌമാരക്കാരിലേക്കും എത്തിച്ചേരാന്‍ കഴിഞ്ഞത് വലിയൊരു പദവിയായി ഞാന്‍ കരുതുന്നു.
യുവജനങ്ങള്‍ ക്രിസ്തുവിനുവേണ്ടി വിശക്കുന്നു. ഇതിലെത്താന്‍ നമ്മള്‍ എല്ലാം ചെയ്യണം. തെക്കേ അമേരിക്കയിലെയും ലാറ്റിന്‍ അമേരിക്കയിലെയും ഏറ്റവും വലിയ രാജ്യമാണ് ബ്രസീല്‍ .
വിസ്തീര്‍ണ്ണത്തില്‍ ലോകത്തിലെ അഞ്ചാമത്തെ വലിയ രാജ്യവും, ജനസംഖ്യയില്‍ 7-ാമത്തേതുമാണ്. രാജ്യത്ത് 88.8 ശതമാനം പേരും ക്രൈസ്തവര്‍ . ഇതില്‍ 64.8 ശതമാനം പേര്‍ കത്തേലിക്കരും 22.2 ശതമാനം പേര്‍ പ്രൊട്ടസ്റ്റന്റും മൊത്തം ക്രൈസ്തവരില്‍ 15 ശതമാനം പേര്‍ പെന്തക്കോസ്തു വിശ്വാസികളുമാണ്.

