ഇന്തോനേഷ്യയില്‍ ജനക്കൂട്ടം സഭാ ആരാധന തടഞ്ഞു, നിര്‍മ്മാണത്തിലിരിക്കുന്ന ചര്‍ച്ച് കെട്ടിടം തകര്‍ത്തു
സുരബായ: ഇന്തോനേഷ്യയില്‍ ഞായറാഴ്ച സഭാ ആരാധന നടത്തുന്നതിനിടയില്‍ ജനക്കൂട്ടം വന്നു തടസ്സപ്പെടുത്തി. നിര്‍മ്മാണത്തിലിരിക്കുന്ന മറ്റൊരു ചര്‍ച്ച് കെട്ടിടം തകര്‍ത്തു.
ആഗസ്റ്റ് 6-ന് വടക്കന്‍ സുമാത്രയില്‍ തന്‍ജംഗ് മൊറവ ഗ്രാമത്തില്‍ മാവാര്‍ ഷാരോണ്‍ ചര്‍ച്ചിന്റെ ആരാധനാ യോഗം നടന്നുകൊണ്ടിരിക്കെ ഒരു സംഘം മുസ്ളീങ്ങള്‍ പ്രകടനമായെത്തി പ്രതിഷേധിക്കുകയും സഭായോഗം തടസ്സപ്പെടുത്തുകയും ആരാധനാലയം നിര്‍മ്മിക്കുവാനുള്ള പദ്ധതി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
ചര്‍ച്ചിലെ ഒരു അംഗത്തിന്റെ വെയര്‍ഹൌസ് ആരാധനാലയമായി ഉപയോഗിക്കുവാന്‍ അനുവദിക്കില്ലെന്നും സര്‍ക്കാര്‍ പറഞ്ഞതായി ചര്‍ച്ചിന്റെ ശുശ്രൂഷകന് പാസ്റ്റര്‍ ഫിലിപ്പ് മുന്തോഫയും സെക്രട്ടറി എമ്മി മര്ലാനയും പറഞ്ഞു. താല്‍ക്കാലിക ആരാധനാ സ്ഥലത്തിനു അനുമതി നിഷേധിക്കുന്നുവെന്നു ചിലര്‍ പറഞ്ഞു.
റിയാവു ദ്വീപില്‍ ആഗസ്റ്റ് 9-ന് ബുധനാഴ്ച ബൂറം നഗരത്തിലെ നോങ്സ ജില്ലയിലെ കാബില്‍ ഗ്രാമത്തില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ഇന്തോനേഷ്യ പെന്തക്കോസ്ത് മിഷന്റെ ആരാധനാലയം ചുറ്റികകളും ആയുധങ്ങളുമായെത്തി തകര്‍ത്തു.
ആരാധനാലയം നിര്‍മ്മിക്കാനുള്ള അനുമതി ഇല്ലെന്നു കാരണം പറഞ്ഞായിരുന്നു അതിക്രമം. എന്നാല്‍ ബതം ഫ്രീ സോണ്‍ അതോറിട്ടി ആരാധനാലയ നിര്‍മ്മാണത്തിനു അനുമതി നല്‍കിക്കൊണ്ടുള്ള കത്ത് ചര്ച്ചിനുണ്ടെന്ന് ശുശ്രൂഷകന് പാസ്റ്റര്‍ ഷാം ജാക്ക് സീന്നപിതുപുലു മാധ്യമങ്ങളോട് പറഞ്ഞു.
ചര്‍ച്ച് കെട്ടിടത്തിനുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ച് പാസ്റ്ററും സഭാ നേതാക്കളും റിയാവു ദ്വീപ് പോലീസില്‍ പരാതി നല്കി.

