പ്രായം കുറയ്ക്കാനുള്ള മരുന്ന് കണ്ടെത്തിയെന്ന് ഗവേഷകര്‍
മസാച്യുസെറ്റ്സ്: മനുഷ്യന്റെ പ്രായം കുറയ്ക്കാനുള്ള മരുന്ന് കണ്ടെത്തിയെന്ന് പ്രഖ്യാപിച്ച് അമേരിക്കയിലെ ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയിലെ ഗവേഷകര്‍ .
ഇതിനായുള്ള ഗുളിക തയ്യാറാക്കാന്‍ ആവശ്യമായ ആറ് മരുന്നിന്റെ മിശ്രിതമാണ് കണ്ടെത്തിയതെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്. 12-ന് പ്രസിദ്ധീകരിച്ച ‘ഏജിങ്’ എന്ന ജേണലിലാണ് ഗവേഷണ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
മാനസികവും ശാരീരികവുമായ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള വിവിധ ഘടകങ്ങളാണ് ഓരോ മരുന്നിലും ഉള്ളത്. മൂന്നു വര്‍ഷത്തെ ശ്രമമാണ് ഫലം കണ്ടതെന്ന് സംഘാംഗം ഡേവിഡ് ബില്‍ ക്ളെയര്‍ ട്വിറ്ററില്‍ കുറിച്ചു.
എലിയിലും കുരങ്ങിലും പരീക്ഷണം വിജയിച്ചെന്നും അടുത്ത വര്‍ഷം അവസാനത്തോടെ മനുഷ്യരില്‍ പരീക്ഷിക്കുമെന്നുമാണ് ഗവേഷകര്‍ പറയുന്നത്.

