ചായയോടൊപ്പം റസ്ക്ക് കഴിക്കരുതെന്ന് ആരോഗ്യ വിദഗ്ദ്ധര്‍
ചായ ഒഴിവാക്കാന്‍ ഇഷ്ടപ്പെടാത്തവരാണ് മലയാളികള്‍ . ചായയുടെ കൂടെ ഒരു ലഘുഭക്ഷണവും അതാണ് നമ്മുടെ ശീലം.
നല്ലകാര്യം തന്നെ. പക്ഷെ ശ്രദ്ധിച്ചു തന്നെ കഴിക്കണം എന്നര്‍ത്ഥം. ചായയോടൊപ്പം എണ്ണ പലഹാരങ്ങള്‍ കഴിക്കുന്നത് പലതരത്തിലുള്ള രോഗങ്ങള്‍ ഉണ്ടാകുന്നതിന് കാരണമാകുന്നു എന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നത്. അതുപോലെ റസ്ക് കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഇഷ്ടപ്പെടുന്ന ഒരു ആഹാര സാധനമാണ്.
ഇതില്‍ പഞ്ചസാരയും കാര്‍ബോഹൈഡ്രേറ്റും ധാരാളമായി അടങ്ങിയിട്ടുണ്ട്. പാല് ചായയുമായി ചേരുമ്പോള്‍ ശരീരത്തിലെത്തുന്ന കലോറിയുടെ അളവ് കൂടുകയും ഇതിലൂടെ ട്രൈഗ്ളിസറൈഡിന്റെ അളവ് വര്‍ദ്ധിക്കുകയും ചെയ്യുന്നു.
ഇത് അമിത വണ്ണത്തിനും ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഉണ്ടാകുന്നതിനും കാരണമാകുന്നു. കൂടാതെ കുടലിലെ അണുബാധകള്‍ , പ്രതിരോധ ശേഷി കുറയുക, ദഹനക്കേട് തുടങ്ങിയ പ്രശ്നങ്ങളും സൃഷ്ടിക്കുന്നു.
ഇവയില്‍ പ്രോട്ടീന്‍ , നാരുകള്‍ തുടങ്ങി ശരീരത്തിന് ആവശ്യമായ ഘടകങ്ങള്‍ ഒന്നും തന്നെ അടങ്ങിയിട്ടില്ല.

