ലോകത്ത് 73 കോടി ആളുകള്‍ പട്ടിണിയില്‍

ലോകത്ത് 73 കോടി ആളുകള്‍ പട്ടിണിയില്‍

Breaking News Global Top News

ലോകത്ത് 73 കോടി ആളുകള്‍ പട്ടിണിയില്‍
ലോകത്ത് 73 കോടിയിലധികം ആളുകള്‍ പട്ടിണി അനുഭവിക്കുന്നതായി ഐക്യരാഷ്ട്ര സഭ. യു.എന്നിന്റെ 5 ഏജന്‍സികള്‍ സംയുക്തമായി നടത്തിയ പഠന റിപ്പോര്‍ട്ടിലാണ് ഈ വിവരം.

ലോകത്തിന്റെ ഭക്ഷ്യ സുരക്ഷ, പോഷകാഹാര നിലവാരം എന്ന പേരിലാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 2030-ഓടെ പട്ടിണി തുടച്ചുനീക്കാനുള്ള യു.എന്‍ ശ്രമങ്ങള്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

2019-നെ അപേക്ഷിച്ച് പട്ടിണി അനുഭവിക്കുന്നവരുടെ എണ്ണത്തില്‍ 12.2 കോടിയുടെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. കോവിഡ് മഹാമാരി,

സംഘര്‍ഷങ്ങള്‍ ‍, കാലാവസ്ഥാ വ്യതിയാനം മൂലമുളള ദുരന്തങ്ങള്‍ തുടങ്ങിയവയാണ് പട്ടിണി വര്‍ദ്ധിക്കാനുള്ള കാരണങ്ങളായി റിപ്പോര്‍ട്ടില്‍ പറയുന്നത്. 2019-ല്‍ പട്ടിണി അനുഭവിക്കുന്നവരുടെ എണ്ണം 69.1 കോടിയായിരുന്നു. എന്നാല്‍ കോവിഡ് മഹാമാരിക്കുശേഷം ഇത് 78.3 കോടിയായി വര്‍ദ്ധിച്ചു.

2021-22-ല്‍ ആഗോള തലത്തില്‍ പട്ടിണി അനുഭവിക്കുന്നവരുടെ എണ്ണത്തില്‍ മാറ്റം ഉണ്ടായിട്ടില്ല. ഈ കാലത്ത് ചില പ്രത്യേക സ്ഥലങ്ങളില്‍മാത്രമാണ് ഭക്ഷ്യ ക്ഷാമം ഗുരുതരമായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ലാറ്റിന്‍ അമേരിക്കയിലും ഏഷ്യയിലും പട്ടിണി അനുഭവിക്കുന്നവരുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തി അതേ സമയം പടിഞ്ഞാറന്‍ ഏഷ്യ, കരീബിയന്‍ ‍, ആഫ്രിക്കയിലെ ചില പ്രദേശങ്ങള്‍ തുടങ്ങിയവയില്‍ പട്ടിണി രൂക്ഷമായി. നിലവില്‍ ഏറ്റവും കൂടുതല്‍ പട്ടിണി അനുഭവിക്കുന്നത് ആഫ്രിക്കയിലുള്ളവരാണ്.

അഞ്ചില്‍ ഒരാള്‍ ഇവിടെ പട്ടിണി അനുഭവിക്കുന്നുണ്ട്. ഇത് ആഗോള ശരാശരിക്കു മുകളിലാണ്. എന്നാല്‍ ഏഷ്യയിലെ പോഷകാഹാരക്കുറവിന്റെ വ്യാപനം ആഫ്രിക്കയിലേതിന്റെ പകുതിയാണ്.

എന്നാല്‍ പട്ടിണി നേരിടുന്നവരുടെ എണ്ണം 40.2 കോടിയാണ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.