കരിക്ക് കുടി അമിതമായാല്‍ ആപത്ത്

കരിക്ക് കുടി അമിതമായാല്‍ ആപത്ത്

Health Others

കരിക്ക് കുടി അമിതമായാല്‍ ആപത്ത്
കരിക്കിന്‍ വെള്ളത്തെ പ്രകൃതിദത്തമായ എനര്‍ജി ഡ്രിങ്കായാണ് നമ്മള്‍ കണ്ടുവരുന്നത്.

കരിക്കില്‍ ധാരാളം ആന്റി ഓക്സിഡന്റുകള്‍ ഉള്ളതിനാല്‍ രോഗ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കും.

ഹൃദയരോഗം, ശരീരത്തിലെ മെറ്റബോളിസത്തിന്റെ തോത് വര്‍ദ്ധിപ്പിക്കുക തുടങ്ങി നിരവധി ഗുണങ്ങളാണ് കരിക്ക് പ്രദാനം ചെയ്യുന്നത്.

എന്നാല്‍ കരിക്കിന്‍ വെള്ളം കുടിക്കുന്നത് പതിവാക്കിയാല്‍ ശരീരത്തിന് വന്‍ ദോഷം ചെയ്യുമെന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്.

കരിക്കിന്‍ വെള്ളത്തിലെ ഇലക്ട്രോലൈറ്റ്സ് ശരീരത്തിലെ ജലാംശം നിലനിര്‍ത്താനും പിഎച്ച് ലെവല്‍ ബാലന്‍സ് ചെയ്യാനും നമ്മെ സഹായിക്കും.

എന്നാല്‍ കരിക്കിന്‍ വെള്ളം അമിതമായി കുടിച്ചാല്‍ ആവശ്യത്തിലധികം ഇലക്ട്രോലൈറ്റുകള്‍ ശരീരത്തിലെത്തുകയും ഇതുമൂലം കിഡ്നിയുടെ പ്രവര്‍ത്തനം വരെ അവതാളത്തിലാക്കിയേക്കാം. അതിനാല്‍ അമിതമായി കരിക്കിന്‍ വെള്ളം കുടിക്കുന്നത് ഒഴിവാക്കുക.

അതുപോലെ ഫ്രിഡ്ജിനുള്ളില്‍വച്ച് തണുപ്പിച്ച് കഴിക്കുന്ന പ്രവണതയും ഒഴിവാക്കേണ്ടതാണ്. ഇതുമൂലം കരിക്കിന്റെ സ്വാഭാവിക ഗുണം നഷ്ടമാകുന്നു.

അതുപോലെ ഇന്ന് വിപണിയില്‍ പായ്ക്കറ്റ് രൂപത്തിലുള്ള കരിക്കിന്‍ വെള്ളവും ലഭ്യമാണ്.

ഇത് കരിക്കിന്‍വെള്ളം തന്നെയാണോ എന്ന് പൂര്‍ണമായി ഉറപ്പാക്കാതെ കഴിക്കാന്‍ ഇടയാകരുത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.