ഇസ്ളാം മതത്തില്‍ ചേരാന്‍ വിസമ്മതിച്ചതിനു യുവതിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

ഇസ്ളാം മതത്തില്‍ ചേരാന്‍ വിസമ്മതിച്ചതിനു യുവതിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

Breaking News Global

ഇസ്ളാം മതത്തില്‍ ചേരാന്‍ വിസമ്മതിച്ചതിനു യുവതിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

ലാഹോര്‍ ‍: പാക്കിസ്ഥാനില്‍ ഇസ്ളാം മതത്തില്‍ ചേരാന്‍ വിസമ്മതിച്ചതിനു ക്രിസ്ത്യന്‍ യുവതിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ലാഹോര്‍ സ്വദേശിനിയായ ഷാസിയ മസി (40) ആണ് കഴിഞ്ഞ മാസം കഴുത്തറക്കപ്പെട്ട് മരിച്ചത്.

ഷാസിയയുടെ ഭര്‍ത്താവ് ഒന്നര വര്‍ഷം മുമ്പ് ഒരു ദിരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടതായും ഷാസിയയുടെ സഹോദരന്‍ ആരോപിച്ചു.

എന്നാല്‍ അപകട മരണം എന്ന നിലയിലാണ് കേസുള്ളത്. ഭര്‍ത്താവിന്റെ മരണത്തിനു ശേഷം 3 കുട്ടികളുടെ മാതാവായ ഷാസിയ ലാഹോര്‍ യൂണിവേഴ്സിറ്റി ഓഫ് മാനേജ്മെന്റ് സയന്‍സ് സെന്ററിനു സമീപമുള്ള ഒരു ഡേ കെയര്‍ സെന്ററില്‍ ജോലി നോക്കി വരികയായിരുന്നു. ലാഹോറിലെ തന്നെ മെഹര്‍ ടൌണില്‍ ഒരു വാടക വീട്ടിലായിരുന്നു മക്കളുമായി താമസം.

എന്നാല്‍ ജൂണ്‍ 6-ന് ജോലിക്കായി പോയ അമ്മ തിരികെ വന്നില്ലെന്ന് 16 വയസുള്ള മകന്‍ സഫര്‍ മസി തന്നെ വിളിച്ചു പറഞ്ഞതായി ഷാസിയയുടെ സഹോദരന്‍ പറഞ്ഞു.

പിറ്റേ ദിവസം പോലീസില്‍ പരാതി നല്‍കി. പിറ്റേ ദിവസം ഹിയാര്‍ പോലീസ് സ്റ്റേഷനില്‍നിന്നും ഒരു ഫോണ്‍ കോള്‍ വന്നു. ഒരു സ്ഥലത്തെ പുരയിടത്തില്‍ ഒരു ജഡം കണ്ടെത്തിയെന്നും ഷാസിയോടു സാദൃശ്യമുണ്ടെന്നും അറിയിച്ചു.

ഉടന്‍ തന്നെ ഞങ്ങള്‍ പോലീസ് സ്റ്റേഷനില്‍ എത്തി. ജഡം കിടന്ന സ്ഥലത്തെത്തിയപ്പോള്‍ ഞെട്ടി. കഴുത്തും ശരീരവും അറുക്കപ്പെട്ട നിലയിലും ദേഹത്ത് ആസിഡ് ഒഴിച്ച് പൊള്ളിയ നിലയിലുമാണ് ജഡം കിടന്നത്. ജഡം പോസ്റ്റുമാര്‍ട്ടത്തിനായി കൊണ്ടുപോയി. ഫോറന്‍സിക് റിപ്പോര്‍ട്ട് പ്രകാരം ഷാസിയ ക്രൂരമായ കൂട്ട ബലാല്‍സംഗത്തിനിരയായതായും കണ്ടെത്തി.

സഫര്‍ പറയുന്നത് : ഞങ്ങള്‍ അമ്മയും മുത്തശ്ശിയും ഏഴും ആറും വയസുള്ള സഹോദരങ്ങളുമായാണ് കഴിഞ്ഞിരുന്നത്. ഗുജ്ജര്‍ എന്ന ആള്‍ അമ്മയെ ശല്യം ചെയ്യുകയും കൂട്ടത്തോടെ ഇസ്ളാം മതത്തിലേക്ക് വന്ന് തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ അമ്മ ഈ ആവശ്യം നിരസിച്ചു.

ഇതേത്തുടര്‍ന്ന് ഗുജ്ജറിന്റെ നേതൃത്വത്തിലുള്ള സംഘം കൊലപ്പെടുത്തിയതാകാമെന്ന് ആരോപിച്ചു. ഇതേത്തുടര്‍ന്ന് പോലീസ് ഗുജ്ജറിനെ പിടികൂടി.

ഇയാള്‍ കൊലക്കുറ്റം സമ്മതിച്ചു. സംഭവുമായി ബന്ധമുള്ള ഗുജ്ജറിന്റെ സഹോദരന്‍ മറ്റ് രണ്ട് ബന്ധുക്കള്‍ എന്നിവരെ പ്രതികളാക്കിയിട്ടുണ്ട്. ലാഹോറിലെ ഒരു സുവിശേഷ വിഹിത സഭയിലെ അംഗമാണ് ഷാസിയ.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.