സംസ്ക്കാരച്ചടങ്ങിനിടെ പെട്ടിയ്ക്കുള്ളില്‍ തട്ടി സ്ത്രീ; പിന്നാലെ ജീവിതത്തിലേക്ക്

സംസ്ക്കാരച്ചടങ്ങിനിടെ പെട്ടിയ്ക്കുള്ളില്‍ തട്ടി സ്ത്രീ; പിന്നാലെ ജീവിതത്തിലേക്ക്

Africa Breaking News Others

സംസ്ക്കാരച്ചടങ്ങിനിടെ പെട്ടിയ്ക്കുള്ളില്‍ തട്ടി സ്ത്രീ; പിന്നാലെ ജീവിതത്തിലേക്ക്

മരിച്ചവരെന്ന് ഡോക്ടര്‍മാര്‍ വിധിയിഴുതിയ നിരവധി ആളുകള്‍ ജീവിതത്തിലേക്ക് തിരികെ വന്ന ചരിത്രങ്ങളുണ്ട്. കഴിഞ്ഞ ദിവസം സംസ്ക്കാരത്തിനായുള്ള തയ്യാറെടുപ്പിനിടെ ശവപ്പെട്ടിക്കുള്ളില്‍നിന്നും തട്ടി വിളിച്ച് ജീവിതത്തിലേക്ക് തിരികെ വന്ന ഒരു വൃദ്ധയുടെ ജീവിത കഥയാണ് വൈറലായത്.

ഇക്വഡോറിലാണ് ഈ അസാധാരണ സംഭവം. മരിച്ചെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി ശേഷം മക്കളും മറ്റു ബന്ധുക്കളും ചേര്‍ന്ന് സംസ്ക്കാര പ്രാര്‍ത്ഥനാ ചടങ്ങുകള്‍ നടത്തിയശേഷം അടക്കാനുള്ള തയ്യാറെടുപ്പിനിടെ ബെല്ലമൊണ്ടോയ എന്ന എഴുപത്തിയഞ്ചുകാരിയാണ് ഏവരെയും ഞെട്ടിച്ചുകൊണ്ട് പുറത്തു വന്നത്. ബെല്ലയുടെ മകനാണ് ഇക്കാര്യം ലോകത്തോട് അറിയിച്ചത്.

പക്ഷാഘാതമുണ്ടായതിനെത്തുടര്‍ന്നാണ് ബെല്ലയെ വീട്ടുകാര്‍ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലെത്തി വൈകാതെതന്നെ ഹൃദയമിടിപ്പിന്റെ പ്രവര്‍ത്തനം നിലച്ചതായി ഡോക്ടര്‍മാര്‍ക്ക് സംശയം തോന്നി.

തുടര്‍ന്ന് പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും ശ്വസമെടുക്കാതായതോടെ ഇവര്‍ മരിച്ചതായി ഡോക്ടര്‍മാര്‍ അടക്കമുള്ള സംഘം വിലയിരുത്തുകയായിരുന്നു.

ഈ വിവരം വീട്ടുകാരെ അറിയിച്ചു. ശേഷം വീട്ടുകാര്‍ ശവപ്പെട്ടി വാങ്ങി ഇതിനകത്തു ശരീരം കിടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍ ‍. സംസ്ക്കാര ശുശ്രൂഷകള്‍ പുരോഗമിക്കുന്നതിനിടെ പെട്ടിക്കുള്ളില്‍ തട്ടലും മുട്ടലും കേട്ടു.

അടുത്തുനിന്നവര്‍ പലരും ഭയന്ന് ഓടി. ഉടന്‍തന്നെ ചിലര്‍ പെട്ടി തുറന്നപ്പോള്‍ വലിയൊരു ദീര്‍ഘ നിശ്വാസത്തോടെ ബെല്ല അനങ്ങുന്നതു കണ്ടു.

ഉടന്‍തന്നെ അതേ ആശുപത്രിയിലെത്തിച്ചു പ്രാഥമിക ചികിത്സ നടത്തി. വൃദ്ധയുടെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍ ‍. സംഭവത്തില്‍ ആരോഗ്യ വകുപ്പ് അന്വേഷണം നടത്തുകയാണ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.