ബൈബിള്‍ ബുക്ക് ലെറ്റുകള്‍ റഷ്യന്‍ മണ്ണില്‍ ചലനങ്ങള്‍ സൃഷ്ടിക്കുന്നു
മോസ്ക്കോ: റഷ്യയില്‍ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനായി സജ്ജമാക്കിയിരുന്ന ബൈബിള്‍ സുവിശേഷ പ്രതികള്‍ ലക്ഷ്യസ്ഥാനത്തേക്ക് എത്തിക്കുന്നതില്‍ ഉണ്ടായിരുന്ന തടസ്സങ്ങള്‍ നീങ്ങി.
ഇപ്പോള്‍ ബൈബിള്‍ ലഘുലേഖകള്‍ പാസ്റ്റര്‍മാരുടെ കൈകളിലൂടെ റഷ്യയിലെ ജനവിഭാഗങ്ങളിലെത്തിത്തുടങ്ങി. വേള്‍ഡ് മിഷണറി പ്രസ്സ് 2021-ലാണ് മധ്യ റഷ്യയിലുടനീളം സുവിശേഷ പ്രചരണത്തിനായി ദശലക്ഷക്കണക്കിനു സുവിശേഷ ലഘുലേഖകള്‍ തയ്യാറാക്കിത്തുടങ്ങിയത്. എല്ലാം അച്ചടിച്ച് 2022-ന്റെ ആരംഭത്തില്‍ റഷ്യയിലേക്ക് അയയ്ക്കാനായിരുന്നു പദ്ധതി.
എന്നാല്‍ റഷ്യ-യുക്രൈന്‍ യുദ്ധം തുടങ്ങിയതോടെ സാഹചര്യങ്ങള്‍ മാറി മറിഞ്ഞതായി ഡബ്ളിയു എംപിയുടെ ഹെലന്‍ വില്യംസ് പറഞ്ഞു. കപ്പല്‍മാര്‍ഗ്ഗം എത്തിക്കാനായിരുന്നു തീരുമാനം.
അത് നടക്കാതെ വന്നപ്പോള്‍ പ്രാര്‍ത്ഥനയില്‍ ആശ്രയിച്ചു. എന്നാല്‍ ദൈവത്തിന്റെ സമയം വന്നപ്പോള്‍ കഴിഞ്ഞ ഒക്ടോബര്‍ മാസത്തില്‍ മധ്യ അമേരിക്കയില്‍ നിന്നുള്ള ഒരു കപ്പല്‍ സുവിശേഷ ലഘുലേഖകള്‍ കൊണ്ടുപോകാനായി ഒത്തുകിട്ടി.
അങ്ങനെ കസ്റ്റംസിനെയും കടന്നു മെയ് മാസത്തില്‍ തുറമുഖത്തുനിന്ന് മോസ്ക്കോ വരെ ഒരു ട്രക്ക് കണ്ടെയ്നര്‍ ഒരുക്കി. കണ്ടെയ്നറില്‍ ഒരു ദശലക്ഷം സുവിശേഷ പ്രതികള്‍ ഉണ്ടായിരുന്നു.
മെയ് 30-ന് ലക്ഷ്യസ്ഥാനത്ത് എത്തി. ദിവസങ്ങള്‍ക്കകം 4 ലക്ഷം സുവിശേഷ പ്രതികള്‍ വിവിധ സഭകളുടെ സഹകരണത്തോടെ ജനങ്ങളുടെ കൈകളിലെത്തി. ആളുകള്‍ വലിയതോതില്‍ ലഘുലേഖകള്‍ സ്വീകരിച്ചു തുടങ്ങി.
മോസ്ക്കോയിലേക്ക് അടുത്ത കണ്ടെയ്നര്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് സംഘടന.

