130 വര്‍ഷത്തേക്കുള്ള ബാറ്ററി വികസിപ്പിച്ച് ചൈനീസ് കമ്പനി
ബീജിങ്: ഒറ്റത്തവണ ചാര്‍ജ്ജ് ചെയ്താല്‍ 1000 കിലോമീറ്റര്‍ വരെ ഉപയോഗിക്കാവുന്ന ബാറ്ററി വികസിപ്പിച്ചതായി ചൈനീസ് കമ്പനി ഗോഷന്‍ ഹൈടെക്.
ആകെ 20 ലക്ഷം കിലോമീറ്റര്‍ വരെ ഉപയോഗിക്കാവുന്ന ലിഥിയം, അയണ്‍ , മാംഗനീസ്, ഫോസ്ഫേറ്റ് (എല്‍എംഎഫ്) ബാറ്ററിയാണ് വികസിപ്പിച്ചത്. ഇത് 2024-ല്‍ വ്യാവസായിക അടിസ്ഥാനത്തില്‍ ഉല്‍പ്പാദനം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.
വര്‍ഷം 15,000 കിലോമീറ്റര്‍ ഓടുന്ന കാറിന് 130 വര്‍ഷം ഉപയോഗിക്കാന്‍ പര്യാപ്തമാണ് ഈ ബാറ്ററിയെന്നു കമ്പനി അറിയിച്ചു. ബാറ്ററിയുടെ സുരക്ഷാ പരിശോധനകളെല്ലാം വിജയകരമായിരുന്നു.
കാലിഫോര്‍ണിയ ആസ്ഥാനമായ കമ്പനിയുടെ വര്‍ഷങ്ങള്‍ നീണ്ട ഗവേഷണത്തിന്റെ ഫലമായാണ് ഈ കണ്ടെത്തല്‍ .
ഗതാഗത രംഗത്തും കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പോരാട്ടത്തിലും വഴിത്തിരിവാകുമെന്നതാണ് ഈ കണ്ടുപിടിത്തമെന്ന് കമ്പനി അവകാശപ്പെടുന്നു.

