ഭൂമിക്ക് ആശ്വാസം! പ്ളാസ്റ്റിക് തിന്നുന്ന ഫംഗസുകളെ കണ്ടെത്തിയെന്ന് ഗവേഷകര്‍

ഭൂമിക്ക് ആശ്വാസം! പ്ളാസ്റ്റിക് തിന്നുന്ന ഫംഗസുകളെ കണ്ടെത്തിയെന്ന് ഗവേഷകര്‍

Asia Breaking News Health

ഭൂമിക്ക് ആശ്വാസം! പ്ളാസ്റ്റിക് തിന്നുന്ന ഫംഗസുകളെ കണ്ടെത്തിയെന്ന് ഗവേഷകര്‍

ബീജിംഗ്: പ്ളാസ്റ്റിക് കൊണ്ടു പൊറുതിമുട്ടിയ ഭൂമിക്ക് ഇനി ആശ്വസിക്കാം, പ്ളാസ്റ്റിക് ഭക്ഷിക്കുന്ന ഫംഗസുകളെ കണ്ടെത്തിയെന്ന് ചൈനീസ് ഗവേഷകര്‍ ‍.

മഞ്ഞക്കടല്‍ തീരത്തെ യുനെസ്ക്കോയുടെ സംരക്ഷിത സൈറ്റായ ചൈനയുടെ ഡാഫെങ് പ്രദേശത്തെ ഉപ്പ് ചതുപ്പുകളില്‍ നിന്നാണ് ഇത്തരത്തിലുള്ള ബാക്ടീരിയാകളെയും ഫംഗസുകളെയും കണ്ടെത്തിയതെന്നു ക്യുവിലെ റോയല്‍ ബോട്ടാണിക് ഗാര്‍ഡന്‍സ് അധികൃതര്‍ പറയുന്നു.

പ്ളാസ്റ്റിക്കിനെ ഇല്ലാതാക്കാന്‍ ശേഷിയുള്ള 436 ഇനം ഫംഗസുകളെയും ബാക്ടീരിയകളെയും ഇതുവരെ ഡാഫെങ് പ്രദേശത്ത് കണ്ടെത്താന്‍ കഴിഞ്ഞെന്നും ക്യൂ ഗാര്‍ഡന്‍സ് അവകാശപ്പെട്ടു.

ലോകമെമ്പാടുമായി ഉദ്പ്പാദിപ്പിക്കപ്പെടുന്ന കോടിക്കണക്കിനു ടണ്‍ പ്ളാസ്റ്റിക്കില്‍ പകുതിയിലധികവും ഭൂമിയിലും കടലിലുമായി ഉപേക്ഷിക്കപ്പെടുകയാണ്. ബാക്കിയുള്ളതില്‍ കൂടുതലും കത്തിക്കുന്നതു വഴി അന്തരീക്ഷ മലിനീകരണവും ഉണ്ടാകുന്നു.

എവിടെ കിടന്നാലും, എന്തു ചെയ്താലും ദഹിക്കാത്ത പ്ളാസ്റ്റിക്കിനെ ഭക്ഷിക്കുന്ന ഫംഗസുകളെ കണ്ടെത്തിയെന്ന വാര്‍ത്ത ലോകത്തിനാകമാനം ആശ്വാസകരമാണ്.

ഡാഫെങ് സജീവമായ തീരപ്രദേശത്തിന്റെ സാന്നിദ്ധ്യത്തില്‍ ജീവിക്കാനാകുന്ന തരത്തിലേക്ക് വന്യമൃഗങ്ങള്‍ പരിണമിച്ച ഒരു ആവാസ വ്യവസ്ഥയാണ് ഇവിടെയുള്ളത്.

ഇവിടെ കണ്ടെത്തിയ പുതിയതരം ഫംഗസുകളെക്കുറിച്ചുള്ള കൂടുതല്‍ ഗവേഷണങ്ങളിലാണ് ശാസ്ത്രജ്ഞര്‍ ‍.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.