മദ്യാസക്തി കുറയ്ക്കാന്‍ അഞ്ച് മിനിറ്റ് മതി; ചിപ്പ് ഘടിപ്പിച്ചുള്ള ചികിത്സയുമായി ചൈന

മദ്യാസക്തി കുറയ്ക്കാന്‍ അഞ്ച് മിനിറ്റ് മതി; ചിപ്പ് ഘടിപ്പിച്ചുള്ള ചികിത്സയുമായി ചൈന

Asia Breaking News Others

മദ്യാസക്തി കുറയ്ക്കാന്‍ അഞ്ച് മിനിറ്റ് മതി; ചിപ്പ് ഘടിപ്പിച്ചുള്ള ചികിത്സയുമായി ചൈന

ബീജിംഗ്: മദ്യാസക്തി കുറയ്ക്കാനുള്ള ചികിത്സയ്ക്ക് നൂറ്റാണ്ടുകളോളം പഴക്കമുണ്ട്. വിവിധ മാര്‍ഗ്ഗങ്ങളിലൂടെ വിജയം കണ്ടവര്‍ അനേകരാണ്.

എന്നാല്‍ നല്ലൊരു ശതമാനം പേര്‍ക്കും മദ്യാസക്തിയില്‍നിന്നും മോചിതരാകാനും കഴിഞ്ഞിട്ടില്ല എന്നതും ഒരു യാഥാര്‍ത്ഥ്യമാണ്. ഇതാ ഇവിടെ ചൈനയില്‍ മദ്യാസക്തി കുറയ്ക്കാനുള്ള ഏറ്റവും നവീനവും വ്യത്യസ്തവുമായ ഒരു ചികിത്സാ രീതി കണ്ടെത്തിയിരിക്കുകയാണ്.

മനുഷ്യരില്‍ ചിപ്പ് ഘടിപ്പിച്ചുള്ള ചികിത്സയാണ് ഇതിനായി ആരംഭിച്ചിരിക്കുന്നത്. അഞ്ച് മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള ശസ്ത്രക്രിയയിലൂടെ മദ്യപാനിയായ മുപ്പത്തിയാറുകാരനിലാണ് ആദ്യം ചിപ്പ് ഘടിപ്പിച്ചത്. മധ്യ ചൈനയിലെ ഹുനാന്‍ ബ്രെയിന്‍ ആശുപത്രിയിലായിരുന്നു ശസ്ത്രക്രീയ പരീക്ഷണം.

15 വര്‍ഷം മദ്യത്തിനടിമയായിരുന്ന ഇയാള്‍ ദിവസേന അര ലിറ്റര്‍ ചൈനീസ് മദ്യം കഴിക്കുന്ന ശീലത്തിനുടമയായിരുന്നു. പിന്നീട് അളവ് വര്‍ദ്ധിച്ചു. ബോധരഹിതനാകുന്നതുവരെ മദ്യപിക്കുന്നതാണ് സ്വഭാവം.

ഒരു ദിവസം മദ്യം കഴിച്ചില്ലെങ്കില്‍ ഉത്ക്കണ്ഠ തോന്നുമെന്നും ഇപ്പോള്‍ വ്യത്യാസം അനുഭവപ്പെടുന്നുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. അഞ്ചുമാസം വരെ മദ്യാസക്തിയെ നിയന്ത്രിക്കാന്‍ ഈ ചിപ്പ് വഴി സാധിക്കുമെന്ന് ചികിത്സയ്ക്ക് നേതൃത്വം നല്‍കിയ മുന്‍ യു.എന്‍ ‍.

ഇന്റര്‍നാഷണല്‍ നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബോര്‍ഡ് വൈസ് പ്രസിഡന്റ് ഹാവോ വെയ് പറഞ്ഞു.

ഒരു തവണ ശരീരത്തില്‍ ഘടിപ്പിച്ചാല്‍ ഇത് തലച്ചോറിലെ റിസപ്റ്ററുകളുമായി പ്രവര്‍ത്തിക്കുന്ന നാല്‍ട്രിക്സോണ്‍ പുറത്തു വിടുകയും ഇത് മദ്യാസക്തി കുറയ്ക്കുവാന്‍ സഹായിക്കുകയും ചെയ്യുന്നു. ഇതാണ് ചികിത്സാ രീതി.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.