"ഭൂരിപക്ഷം ഹിന്ദു മത നേതാക്കളും ഹിന്ദുത്വത്തോട് യോജിക്കുന്നില്ല'' ഹിന്ദൂസ് നേതാവ്

“ഭൂരിപക്ഷം ഹിന്ദു മത നേതാക്കളും ഹിന്ദുത്വത്തോട് യോജിക്കുന്നില്ല” ഹിന്ദൂസ് നേതാവ്

Breaking News India

“ഭൂരിപക്ഷം ഹിന്ദു മത നേതാക്കളും ഹിന്ദുത്വത്തോട് യോജിക്കുന്നില്ല” ഹിന്ദൂസ് നേതാവ്

ന്യൂഡെല്‍ഹി: രാജ്യത്തെ ഭൂരിപക്ഷം ഹിന്ദു മതനേതാക്കളും ഹിന്ദുത്വമെന്ന ആശയത്തോട് യോജിക്കാത്തവരാണെന്ന് ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സിന്റെ ഡെപ്യൂട്ടി എക്സിക്യൂട്ടീവ് ഡയറക്ടര്‍ നിഖില്‍ മണ്ഡല പാര്‍ത്ഥി.

ഹിന്ദുത്വ ദേശീയ വാദികളെ, ഗ്രൂപ്പുകളെ ഭയന്ന് ഇക്കാര്യം സംസാരിക്കാന്‍ പോലും രാജ്യത്തെ വിവിധ ഹിന്ദു മത-സമുദായ നേതാക്കള്‍ ഭയക്കുന്നതായും അദ്ദേഹം പറഞ്ഞു.

അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ്.

കഴിഞ്ഞ ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലായി സംഘടനയുടെ പ്രതിനിധികള്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലൂടെ പ്രേമയാത്ര എന്ന പേരില്‍ യാത്ര സംഘടിപ്പിച്ചിരുന്നു.

ഒമ്പത് സംസ്ഥാനങ്ങളിലൂടെ നടത്തിയ യാത്രയില്‍ ഡല്‍ഹി, മുംബൈ, തിരുവനന്തപുരം അടക്കം 12 നഗരങ്ങളിലും ഹരിദ്വാര്‍ ‍, വാരണാസി, അയോദ്ധ്യ തുടങ്ങിയ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രങ്ങളിലും നിരവധി ഗ്രാമങ്ങളിലും സംഘം എത്തുകയുണ്ടായി.

ഓരോ സ്ഥലങ്ങളിലെയും പ്രമുഖരായ 30 ഓളം ഹിന്ദുമത നേതാക്കളുമായും വിവിധ ഹിന്ദു സമുദായ നേതാക്കളുമായും സംഘം ചര്‍ച്ച നടത്തി.

ഈ കൂടിക്കാഴ്ചകളില്‍ കണ്ടെത്തിയ കാര്യങ്ങള്‍ ‘ദി വയര്‍ ‍’ നുവേണ്ടി കരണ്‍ ഥാപ്പറിനു അനുവദിച്ച അഭിമുഖത്തിലാണ് നിഖില്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

തങ്ങള്‍ കണ്ടുമുട്ടിയ ഭൂരിപക്ഷം ഹിന്ദു മത നേതാക്കളും ഹിന്ദുത്വ എന്ന ആശയത്തോട് യോജിക്കുന്നില്ലെന്നാണ് നിഖില്‍ പറയുന്നത്.

ധര്‍മ്മത്തെക്കുറിച്ചുള്ള തന്റെ ആശയം മനുഷ്യത്വത്തില്‍ നിന്നും വേര്‍തിരിക്കാനാവാത്തതാണെന്നാണ് വാരണാസിയിലെ ഒരു ക്ഷേത്ര പുരോഹിതന്‍ ഞങ്ങളോട് പറഞ്ഞത്.

ഹിന്ദു ദേശീയതയുടെ വിപരീതമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍ ‍. ഇന്ത്യയ്ക്ക് ഒരിക്കലും ഒരു മതം മാത്രമുണ്ടായിരുന്നില്ല. ഇതൊരു ബഹുസ്വര ഭൂമിയാണ്.

മതപരമായ വൈവിദ്ധ്യമാണ് ഇന്ത്യാക്കാരന്‍ എന്നതിന്റെ കാതല്‍ എന്നാണ് ഹരിയാനയിലെ ഒരു സ്വാമി ഞങ്ങളോട് പറഞ്ഞത്. നിഖില്‍ പറഞ്ഞു.

തങ്ങള്‍ പരിചയപ്പെട്ട ഭൂരിപക്ഷം ഹിന്ദുക്കളായ സാധാരണക്കാരും മതേതര മനസ്സുള്ളവരായിരുന്നെന്നും നിഖില്‍ പറയുന്നു.

രാജ്യത്തിന്റെ അവസ്ഥയെക്കുറിച്ച് തങ്ങള്‍ക്ക് ആശങ്കയുണ്ടെന്നും ഹിന്ദു ദേശീയവാദി ഗ്രൂപ്പുകളുടെ രോഷം ഭയന്ന് സംസാരിക്കുവാന്‍ മടിക്കുകയാണെന്നും നിഖില്‍ പറയുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.