വെളുത്തുള്ളിയുടെ ആരോഗ്യ ഗുണങ്ങള്‍

വെളുത്തുള്ളിയുടെ ആരോഗ്യ ഗുണങ്ങള്‍

Breaking News Health

വെളുത്തുള്ളിയുടെ ആരോഗ്യ ഗുണങ്ങള്‍
രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി ഭക്ഷണത്തില്‍ വെളുത്തുള്ളി ഉള്‍പ്പെടുത്തുന്നത് വളരെ നല്ലതാണ്.

വിറ്റാമിന്‍ സി, കെ, മാംഗനീസ്, സെലിനിയം, നാരുകള്‍ ‍, ഇരുമ്പ്, കാല്‍സ്യം, ഫോസ്ഫറസ്, കോപ്പര്‍ ‍, പൊട്ടാസ്യം ഉള്‍പ്പെടെയുള്ള നിരവധി ആന്റി ഓക്സിഡന്റുകളാല്‍ സമ്പന്നമാണ് വെളുത്തുള്ളി.

ശരീരഭാരം കുറയ്ക്കുവാന്‍ വെളുത്തുള്ളി സഹായിക്കുന്നു. ശരീരത്തിനാവശ്യമില്ലാത്ത കലോറി എരിച്ചു കളയാന്‍ വെളഉത്തുള്ളി സഹായകരമാണ്. വിശപ്പ് കുറയ്ക്കുവാനും വെളുത്തുള്ളി സഹായിക്കുന്നു.

വിശപ്പ് കുറഞ്ഞാല്‍ ഭക്ഷണം കഴിക്കുന്ന അളവിനെ നിയന്ത്രിക്കും. ഇതുമൂലം ശരീരഭാരം കുറയുവാന്‍ ഇടയാകും. വെളുത്തുള്ളി കഴിക്കുന്നത് കരളിന്റെ ആരോഗ്യത്തിനും ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും ഒരുപോലെ നല്ലതാണ്.

ദഹനസംബന്ധമായ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ വെളുത്തുള്ളി ഡയറ്റില്‍ ഉള്‍പ്പെടുത്തുക. വയറിലെ അണുബാധ ഇല്ലാതാക്കാനും ഇതു സഹായിക്കും.

കൂടാതെ ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കുവാനും രക്ത സമ്മര്‍ദ്ദം, കൊളസ്ട്രോള്‍ എന്നിവ കുറയ്ക്കുവാനും ഇത് സഹായിക്കും.

തുമ്മല്‍ ‍, ജലദോഷം, ചുമ എന്നിവയുടെ ലക്ഷണങ്ങളുടെ തീവ്രത കുറയ്ക്കാനും വെളുത്തുള്ളിക്കു ശേഷിയുണ്ട്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.