ക്രൈസ്തവര്‍ക്കെതിരായ ആക്രമണം: കേന്ദ്രം സത്യവാങ്മൂലം നല്‍കണമെന്ന് സുപ്രീം കോടതി

ക്രൈസ്തവര്‍ക്കെതിരായ ആക്രമണം: കേന്ദ്രം സത്യവാങ്മൂലം നല്‍കണമെന്ന് സുപ്രീം കോടതി

Breaking News India

ക്രൈസ്തവര്‍ക്കെതിരായ ആക്രമണം: കേന്ദ്രം സത്യവാങ്മൂലം നല്‍കണമെന്ന് സുപ്രീം കോടതി

ന്യൂഡെല്‍ഹി: ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങളില്‍ വിവിധ സംസ്ഥാനങ്ങള്‍ സ്വീകരിച്ച നടപടികളെക്കുറിച്ചു കേന്ദ്ര ആഭ്യന്തര മന്ത്രാലയം രണ്ടാഴ്ചയ്ക്കുള്ളില്‍ സത്യവാങ്മൂലം നല്‍കണമെന്നു സുപ്രീം കോടതി.

ക്രൈസ്തവര്‍ ആക്രമണം നേരിട്ട പരാതികളില്‍ എട്ടു സംസ്ഥാനങ്ങളില്‍ എഫ്ഐആര്‍

രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ‍, അന്വേഷണത്തിന്റെ പുരോഗതി, അറസ്റ്റുകള്‍ ‍, കുറ്റപത്രം നല്‍കിയ കേസുകള്‍ തുടങ്ങിയ വിവരങ്ങള്‍ നല്‍കണമെന്ന് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് നിര്‍ദ്ദേശിച്ചു.

ഇതേ വിവരങ്ങള്‍ ശേഖരിച്ചു കഴിഞ്ഞ സെപ്റ്റംബറില്‍ത്തന്നെ നല്‍കാന്‍ നിര്‍ദ്ദേശിച്ചിരുന്നല്ലോ എന്നു ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി.

ചില സംസ്ഥാനങ്ങള്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതുകൊണ്ടാണ് വൈകിതെന്നായിരുന്നു ആഭ്യന്തര മന്ത്രാലയത്തിനുവേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭാട്ടിയായുടെ മറുപടി.

ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി. പര്‍ദീവാല, പി.എസ്. നരസിംഹ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

ക്രൈസ്തവ സമൂഹത്തിനെതിരായ ആക്രമണങ്ങളില്‍ നടപടിയെടുക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ബംഗളുരു ആര്‍ച്ച് ബിഷപ്പ് ഡോ. പീറ്റര്‍ മച്ചാഡോ, നാഷണല്‍ സോളിഡാരിറ്റി ഫോറം, ഇവാഞ്ചലിക്കല്‍ ഫെല്ലോഷിപ് ഓഫ് ഇന്ത്യയുടെ റവ. വിജയേഷ് ലാല്‍ എന്നിവരാണ് സുപ്രീം കോടതിയെ സമീപിച്ചത്.

ഹര്‍ജികള്‍ വീണ്ടും ഏപ്രില്‍ 19-നു പരിഗണിക്കും.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.