ക്രിസ്തുവിനെ തള്ളിപ്പറയാന്‍ വിസമ്മതിച്ച പാസ്റ്ററെ ബന്ധുക്കള്‍ കഴുത്തറത്തു

ക്രിസ്തുവിനെ തള്ളിപ്പറയാന്‍ വിസമ്മതിച്ച പാസ്റ്ററെ ബന്ധുക്കള്‍ കഴുത്തറത്തു

Africa Breaking News

ക്രിസ്തുവിനെ തള്ളിപ്പറയാന്‍ വിസമ്മതിച്ച പാസ്റ്ററെ ബന്ധുക്കള്‍ കഴുത്തറത്തു

അബുജ: അടുത്തകാലത്ത് ഇസ്ളാം മതത്തില്‍നിന്നും രക്ഷിക്കപ്പെട്ട് ക്രിസ്തു മാര്‍ഗ്ഗത്തിലേക്ക് കടന്നു വരികയും തുടര്‍ന്നു കര്‍ത്തൃ വേലയില്‍ സജീവമായിരുന്ന പാസ്റ്ററെ ബന്ധുക്കള്‍ കഴുത്തറത്തു കൊലപ്പെടുത്തി.

കിഴക്കന്‍ ഉഗാണ്ടയില്‍ ബുഗിരി ജില്ലയില്‍ മുട്ടീറിരി ഗ്രാമത്തില്‍ പാസ്റ്റര്‍ അദിനാനി ബുള്‍വ (42) യാണ് ദാരുണമായി കൊല്ലപ്പെട്ടത്. പാസ്റ്റര്‍ അദിനാനി തനിക്കെതിരായുള്ള ബന്ധുക്കളുടെ വധഭീഷണി നിലനില്‍ക്കുന്നതിനാല്‍ വടക്കന്‍ ഉഗാണ്ടയിലാണ് താമസിച്ചതും കര്‍ത്തൃശുശ്രൂഷയില്‍ ആയിരുന്നതും.

അദിനാനി കഴിഞ്ഞ ഫെബ്രുവരി മാസത്തില്‍ സുവിശേഷ പ്രസംഗം നടത്തിയതിനെത്തുടര്‍ന്നു തന്റെ കുടുംബബത്തില്‍നിന്നും 4 പേര്‍ രക്ഷിക്കപ്പെട്ട് ക്രിസ്ത്യാനികളായിത്തീര്‍ന്നു.

എന്നാല്‍ അദിനാനിയുടെ സഹോദരന്‍ ഇതിനെ ശക്തമായി എതിര്‍ക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തു. രണ്ടാഴ്ചയ്ക്കു മുമ്പ് അദിനാനിയെ തന്റെ കുടുംബ വീട്ടിലേക്ക് ബന്ധുക്കള്‍ സൌഹാര്‍ദ്ദപരമായി ക്ഷണിക്കുകയുണ്ടായെന്നും കുടുംബ മീറ്റിംഗില്‍ പങ്കെടുക്കണണെന്ന് വീട്ടുകാര്‍ ആവശ്യപ്പെട്ടതായും അദിനാനിയുടെ ഭാര്യ സബീന വെളിപ്പെടുത്തി.

ഇതുപ്രകാരം പാസ്റ്റര്‍ അദിനാനി ഭാര്യയും മക്കളുമായി മാര്‍ച്ച് 10-ന് സ്വന്തം വീട്ടില്‍ പോയി.

രാത്രി 9.30-ന് നിരവധി കുടുംബാംഗങ്ങള്‍ വീട്ടില്‍ ഒത്തുകൂടി. ഇവര്‍ അദിനാനിയോട് ക്രിസ്തുമാര്‍ഗ്ഗം ഉപേക്ഷിച്ച് മടങ്ങിവരണമെന്ന് ആവശ്യപ്പെട്ടു. വഴങ്ങാതെ വന്നപ്പോള്‍ കോപാകുലരായി ആക്രമിക്കാനൊരുങ്ങി.

ഞാനും കുട്ടികളും ബെഡ്റൂമില്‍ കയറി ഒളിച്ചു. എന്നാല്‍ ഭര്‍ത്താവിനെ അവര്‍ പിടിച്ചുകൊണ്ടുപോയി വീട്ടില്‍നിന്നും 200 മീറ്റര്‍ അകലെ ഒരു നിലവിളി കേട്ടിരുന്നു. പുറത്തിറങ്ങാന്‍ പോലും സാധിച്ചില്ല.

പിറ്റെ ദിവസം ഒരു അയല്‍വാസിയായ ക്രൈസ്തവനാണ് ഭര്‍ത്താവ് കൊല്ലപ്പെട്ട വിവരം അറിയിച്ചത്. ഞാന്‍ തകര്‍ന്നുപോയി. ഭാര്യ സബീന കണ്ണീരേടെ പറഞ്ഞു.

അദിനാനി അര്‍ദ്ധ നഗ്നനായി ചലനമറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു. കഴുത്തറത്തനിലയിലും കാല്‍പ്പാദം വിച്ഛേദിക്കപ്പെട്ട നിലയിലുമായിരുന്നു ജഡം കിടന്നിരുന്നത്.

നിരവധി ക്രൈസ്തവര്‍ സംഭവ സ്ഥലത്ത് എത്തിയെങ്കിലും പാസ്റ്ററുടെ കുടുംബാംഗങ്ങള്‍ തന്നെയാണ് ജഡം സംസ്ക്കരിച്ചത്. ക്രിസ്തുവിനെ തള്ളിപ്പറഞ്ഞില്ലെങ്കില്‍ ഭാര്യയ്ക്കും ഈ ഗതി വരുമെന്ന് ഭീഷണി ഉണ്ട്.

2016-ല്‍ പാസ്റ്റര്‍ അദിനാനി വടക്കന്‍ റീജനിലെ ലിറയിലേക്ക് ബിസിനസ് ആവശ്യത്തിനായാണ് പോയിരുന്നത്. പിന്നീട് അവിടെ സ്ഥിരമായി. താന്‍ സുവിശേഷം കേട്ട് രക്ഷിക്കപ്പെട്ടു. 2019 ജനുവരി 24-ന് കുടുംബമായി സ്നാനപ്പെട്ടു.

പിന്നീട് ഇസ്ളാം മതത്തില്‍നിന്നും രക്ഷിക്കപ്പെട്ടു വന്നവരുടെ ചര്‍ച്ചിലെ ഒരു ശുശ്രൂഷകനായിത്തീര്‍ന്നു. പാസ്റ്റര്‍ അദിനാനിക്ക് ഭാര്യയും 5 മക്കളുമാണുള്ളത്.

4 മുതല്‍ 16 വരെ വയസ്സുള്ള കുഞ്ഞുങ്ങളാണ്. ഭാര്യ സബീനയും കുട്ടികളും ഇപ്പോള്‍ വലിയ ദുഃഖത്തിലാണ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.