യെരുശലേമിന് ക്രിസ്ത്യന്‍ ചര്‍ച്ചില്‍ യഹൂദ യുവാക്കളുടെ അതിക്രമം
യെരുശലേം: യെരുശലേമിലെ ഗ്രീക്ക് ഓര്‍ത്തഡോക്സ് ക്രൈസ്തവ ദൈവാലയമായ ഗെത്ശെമെനെ ചര്‍ച്ചില്‍ യഹൂദ പൌരന്മാരുടെ അതിക്രമം. സംഭവത്തില്‍ രണ്ടു യിസ്രായേല്‍ക്കാരെ പോലീസ് അറസ്റ്റു ചെയ്തു.
കന്യാമറിയത്തിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്നു എന്ന് വിശ്വസിക്കപ്പെടുന്ന യെരുശലേമിലെ സെത്ശെമന പള്ളിയില്‍ ഞായറാഴ്ച ശുശ്രൂഷയ്ക്കിടയിലാണ് സംഭവം.
രാവിലെ പ്രാര്‍ത്ഥനയ്ക്കും ആരാധനയ്ക്കും മറ്റും വിശ്വാസികള്‍ ഒത്തുകൂടിയ സമയത്താണ് ആത്രമണം നടന്നത്. ഇവരെ വിശ്വാസികള്‍ ചേര്‍ന്ന് കീഴ്പ്പെടുത്തി. തെക്കന്‍ യിസ്രായേലില്‍ താമസിക്കുന്ന 27 കാരന് ഉള്‍പ്പെടെ രണ്ടുപേരാണ് അറസ്റ്റിലായത്.
ക്രിസ്ത്യന്‍ പള്ളികള്‍ , സെമിത്തേരികള്‍ , സ്ഥാപനങ്ങള്‍ എന്നിവ ലക്ഷ്യമിട്ട് യിസ്രായേല്‍ യാഥാസ്ഥിക ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ നടത്തുന്ന തീവ്രവാദി ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നതായി യെരുശലേമിലെ പാത്രിയര്‍ക്കീസ് തിയോഫിലോസ് മൂന്നാമന് പ്രസ്താവനയില്‍ പറഞ്ഞു.
യേശുക്രിസ്തുവിന്റെ കാലം മുതല്‍ വിശ്വാസികള്‍ക്ക് വളരെ പ്രധാനപ്പെട്ട നഗരമാണ് യെരുശലേം. ഇവിടെ ക്രൈസ്തവര്‍ക്കെതിരായ ശാരീരിക അതിക്രമവും അധിക്ഷേപവും നിത്യ സംഭവമായി മാറിയിട്ടുണ്ട്.
ക്രിസ്ത്യന്‍ ചരിത്ര സ്ഥലങ്ങള്‍ , സ്വത്തുക്കള്‍ , പൈതൃകങ്ങള്‍ എന്നിവ തകര്‍ക്കുന്നത് അന്താരാഷ്ട്ര നിയമത്തിന്റെ ലംഘനമാണ്.
യിസ്രായേലില്‍ ക്രിസ്ത്യാനികളുടെ നിലനില്പ് അപകടക്തിലാണെന്നും അന്താരാഷ്ട്ര സമൂഹം അടിയന്തിരമായി ഇടപെടണമെന്നും പാത്രിയര്‍ക്കീസ് ആവശ്യപ്പെട്ടു.

