മള്ബറി ഇല രോഗങ്ങളെ അകറ്റുന്നു
നമ്മുടെ പല വീട്ടു വളപ്പുകളിലും ഇത് സര്വ്വ സാധാരണമായ ഒരു പഴവര്ഗ്ഗ ചെടിയാണ് മള്ബറി.
എല്ലാവരും മള്ബറി പഴം മാത്രമേ കഴിക്കാറുള്ളു. അതിന്റെ ഇലയുടെ ഔഷധ ഗുണങ്ങള് അറിയാത്തതുമൂലം ഉപയോഗിക്കാറില്ല എന്നതാണ് വസ്തുത.
എന്നാല് മള്ബറി ചെടിയുടെ ഇല ദിവസേന കഴിക്കുന്നത് രോഗം ഭേദമാകാന് സഹായിക്കുമെന്ന് ആരോഗ്യ വിദഗ്ദ്ധര് പറയുന്നു. മള്ബറി ചെടിക്ക് ഡയബറ്റിസ്, കൊളസ്ട്രോള് തുടങ്ങിയ രോഗങ്ങളെ തടയാനാകും.
ഒരു ചെടി നട്ടാല് 60 വര്ഷം വരെ ഇതില്നിന്ന് ഇല ലഭ്യമാകും എന്നതാണ് മള്ബറി ചെടിയുടെ പ്രത്യേകത.
ഈ ചെടിക്ക് ക്യാന്സറിന്റെ സാദ്ധ്യത വരെ പ്രതിരോധിക്കാനാകുമെന്നാണ് അഭിപ്രായപ്പെടുന്നത്. മള്ബറി ഇലയില് പ്രോട്ടീന് ധാരാളമായി അടങ്ങിയിട്ടുണ്ട്.
ഏറ്റവും കൂടുതല് പ്രോട്ടീനുകള് അടങ്ങിയിട്ടുള്ള പച്ചക്കറിയായ ചതുരപ്പയറിന്റെ അതേ അളവില് മള്ബറിയിലും അടങ്ങിയിട്ടുണ്ട്. ഫാറ്റി ലിവറിനു മള്ബറി ഇലകൊണ്ടുള്ള വിഭവങ്ങള് ഏറെ ഗുണപ്രദമാണ്.
മുടിക്ക് ഉള്ള് ഉണ്ടാകാന് സഹായിക്കുന്നു. അകാല നര ഒഴിവാക്കുന്നു. മുട്ടുവേദന, കാലുവേദന തുടങ്ങിയവ കുറയ്ക്കുന്നു. വൈറ്റമിന് എ,സി, ഇ, കെ തുടങ്ങിയവയും മള്ബറിയില് അടങ്ങിയിട്ടുണ്ട്.
മള്ബറി ഇല തോരന്വച്ച് കഴിക്കുന്നത് രുചികരമാണ്.

