“സമാധാനം ഉണ്ടാക്കുന്നവര്‍ ഭാഗ്യവാന്മാര് ” എന്ന പോസ്റ്റര്‍ ഉയര്‍ത്തിയതിന് റഷ്യാക്കാര്‍ക്ക് ജയില്‍
മോസ്ക്കോ: റഷ്യ-യുക്രൈന് യുദ്ധകാലത്ത് റഷ്യയില്‍ യുദ്ധത്തിനെതിരായി പ്രചരണം നടത്തിയതിന് ക്രൈസ്തവര്‍ക്ക് ജയില്‍ശിക്ഷാ ഭീഷണി. ഒരു ക്രിസ്ത്യന്‍ പുരോഹിതനും ഗായികയും അദ്ധ്യാപികയുമായ വിശ്വാസിക്കും എതിരെയാണ് കേസുള്ളത്.
2022 ജൂണ്‍ മാസത്തില്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച് ശുശ്രൂഷകനായ ലോവാന്‍ കുര്മോയാറോവ്, ഗായികയും അദ്ധ്യാപികയുമായ അന്നാ ചാഗിനാ (42) എന്നിവരാണ് അറസ്റ്റിലായത്.
സമാധാനം ഉണ്ടാക്കുന്നവര്‍ ഭാഗ്യവാന്മാര് എന്ന പോസ്റ്റര്‍ ഉയര്‍ത്തിയതിനാണ് അറസ്റ്റു വരിച്ചത്. റഷ്യന്‍ സായുധ സേനയെ അപകീര്‍ത്തിപ്പെടുത്തി എന്ന കുറ്റം ചുമത്തിയായിരുന്നു അറസ്റ്റ്.
കേസില്‍ ജയിലില്‍ കഴിയുന്ന ഇവര്‍ക്ക് 3 വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിട്ടുള്ളത്. മാര്‍ച്ച് 15-ന് ടോമാസ്ക്ക് ജില്ലാ കോടതി മുമ്പാകെ ഹാജരാവേണ്ടതുണ്ട്.
കൂടാതെ അന്ന സമാനമായ ബൈബിള്‍ വാക്യങ്ങള്‍ സോഷ്യല്‍ മീഡിയായിലൂടെ പോസ്റ്റ് ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ മോചനത്തിനായി ദൈവമക്കള് പ്രാര്‍ത്ഥിക്കുക.

