ജോലിക്ക് തടസ്സമാകരുത്; രണ്ടു മക്കളെ കാര്‍ഡ്ബോര്‍ഡ് പെട്ടിക്കുള്ളില്‍ അടക്കിയിരുത്തി യുവതി
കുഞ്ഞുങ്ങളുടെ സംരക്ഷണവും ഉത്തരവാദിത്വവും കൂടുതലും അമ്മമാരിലാണ്. വീട്ടുജോലി നോക്കണം, കുഞ്ഞുങ്ങളെയും നോക്കണം.
പല അമ്മമാരും കുട്ടികള്‍ക്ക് അവര്‍ ഇഷ്ടപ്പെടുന്ന കളിപ്പാട്ടങ്ങളും മറ്റും നല്‍കി വീട്ടിനുള്ളില്‍ത്തന്നെ കുട്ടികളുടെ വിശാല ലോകം സൃഷ്ടിച്ചു നല്‍കുന്നതാണ് കണ്ടുവരുന്നത്.
എന്നാല്‍ ഗബ്രിയേല ഡന്‍ എന്ന യുവതി തന്റെ അരുമ മക്കളോട് ചെയ്ത സൌകര്യം കേട്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ ലോകം. തന്റെ മക്കള്‍ കാരണം തന്റേതായ കാര്യങ്ങള്‍ ചെയ്യുവാന്‍ കഴിയുന്നില്ലെന്ന് പറഞ്ഞ് ഗബ്രിയേല മക്കളെ കാര്‍ഡ് ബോര്‍ഡ് പെട്ടിക്കുള്ളില്‍ ആക്കിയിരിക്കുകയാണ്.
തനിക്ക് വീട്ടില്‍ ചെയ്തു തീര്‍ക്കാനുള്ള ജോലികളുണ്ട് അതിനു കുട്ടികള്‍ തടസ്സമാകരുത്. അതിനാണ് കാര്‍ഡ് ബോര്‍ഡ് പെട്ടിക്കുള്ളില്‍ കുട്ടികളെ അടക്കിയിരുത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം ഗബ്രിയേല അതിന്റെ വീഡിയോ ടിക്ടോക്കില്‍ പങ്കുവെച്ചിരുന്നു. മൂത്ത മകളെയും ഇളയ കുട്ടികളെയും കുറച്ച് ക്രയോണുകള്‍ക്കൊപ്പം കാര്‍ഡ് ബോര്‍ഡ് പെട്ടിക്കുള്ളില്‍ ഇരുത്തിയിരിക്കുന്ന വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. കുഞ്ഞുങ്ങളെ അടക്കിയിരുത്തിയതിനാല്‍ ഇതുമൂലം താന്‍ എന്തൊക്കെ പണികള്‍ ആ നേരം കൊണ്ടു ചെയ്തു തീര്‍ത്തു എന്നും അവര്‍ പോസ്റ്റ് ചെയ്യുന്നു.
എന്നാല്‍ അമ്മയായ ഗബ്രിയേലയുടെ പ്രവര്‍ത്തിയില്‍ സമ്മിശ്ര പ്രതികരണങ്ങളാണുണ്ടായിരിക്കുന്നത്. ചിലര്‍ അനുകൂലിച്ചും മറ്റു ചിലര്‍ വിമര്‍ശിച്ചും പ്രതികരിച്ചു.
കുട്ടികള്‍ക്ക് കളിക്കാന്‍ ആ വീട്ടില്‍ വേറെ ബെഡ്റൂം ഇല്ലേ എന്നാണ് കുറച്ചു പേര്‍ ചോദിച്ചത്. എന്തായാലും നല്ലൊരു വിഭാഗം അമ്മമാര്‍ക്കും ഇതൊരു നല്ല ഐഡിയായായിട്ടാണ് തോന്നിയതും.
ഈ സ്ത്രീ ചെയ്ത പ്രവര്‍ത്തി തികച്ചും തെറ്റാണ്. ഇതിനെ ആരും അനുകരിക്കരുത് എന്ന് വായനക്കാരോട് അഭ്യര്‍ത്ഥിക്കുന്നു.

