പാക്കിസ്ഥാനില്‍ ഖുറാനെ നിന്ദിച്ചെന്നാരോപിച്ച് ക്രിസ്തീയ ദമ്പതികളെ അടിച്ചുകൊന്നു

Breaking News Global Top News

പാക്കിസ്ഥാനില്‍ ഖുറാനെ നിന്ദിച്ചെന്നാരോപിച്ച് ക്രിസ്തീയ ദമ്പതികളെ അടിച്ചുകൊന്നു
ലാഹോര്‍ ‍: പാക്കിസ്ഥാനിലെ ലാഹോറിടുത്ത് ഇസ്ളാമിക ഗ്രന്ഥമായ ഖുറാനെ നിന്ദിച്ചെന്നാരോപിച്ച് ജനക്കൂട്ടം ക്രിസ്തീയ ദമ്പതികളെ അടിച്ചുകൊന്നശേഷം മൃതദേഹങ്ങള്‍ ചുട്ടുകരിച്ചു.

 

നവംബര്‍ 4ന് ചൊവ്വാഴ്ചയായിരുന്നു ലോകത്തെ ഞെട്ടിച്ച പ്രാകൃത സംഭവം അരങ്ങേറിയത്. ലാഹോറില്‍നിന്ന് 60 കിലോമീറ്റര്‍ അകലെയുള്ള കപൂര്‍ ജില്ലയിലെ കോട്ട രാധാകൃഷ്ണ നഗരത്തിലാണ് പൈശാചിക സംഭവം അരങ്ങേറിയത്. ഷെസാദ് മസിഹ് (35), ഭാര്യ ഷാമാ (31) എന്നീ ദമ്പതിമാരാണ് കൊല്ലപ്പെട്ടത്. ഇഷ്ടികച്ചൂളയില്‍ ജോലിചെയ്യുന്ന പാവപ്പെട്ടരായ ഈ ദമ്പതികള്‍ ഖുറാനെ നിന്ദിച്ചെന്നാരോപിച്ച് മുസ്ളീങ്ങളായ ഒരു കൂട്ടം ആളുകള്‍ ഇരുവരേയും അടിച്ചുകൊല്ലുകയായിരുന്നു.

 

തുടര്‍ന്ന് ഇരുവരുടെയും ജഡങ്ങള്‍ ഇഷ്ടികച്ചൂളിയില്‍ത്തന്നെ ഇട്ടു കത്തിക്കുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. സംഭവം അടിയന്തിരമായി അന്വേഷിക്കുവാന്‍ പഞ്ചാബ് മുഖ്യമന്ത്രി ഉത്തരവിട്ടു. ഇതിനായി മൂന്നംഗ അന്വേഷണക്കമ്മീഷനേയും നിയമിച്ചു.

 

മതനിന്ദയുടെ പേരിലും, പ്രവാചക നിന്ദയുടെ പേരിലും നിസ്സാരമായ കാര്യങ്ങളെ ഊതിപ്പെരുപ്പിച്ച് നിയമത്തിന്റെ മറവില്‍ ന്യൂനപക്ഷങ്ങളായ ക്രൈസ്തവരെ ആക്രമിക്കുകയും കൊല്ലുകയും ചെയ്യുന്ന സംഭവങ്ങള്‍ മുമ്പും പാക്കിസ്ഥാനില്‍ വ്യാപകമായി ഉണ്ടായിട്ടുണ്ട്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.