ഇന്ത്യയില്‍ മൂന്ന് ജില്ലകളില്‍ സ്വര്‍ണ്ണ ഖനി കണ്ടെത്തി

ഇന്ത്യയില്‍ മൂന്ന് ജില്ലകളില്‍ സ്വര്‍ണ്ണ ഖനി കണ്ടെത്തി

Breaking News India Top News

ഇന്ത്യയില്‍ മൂന്ന് ജില്ലകളില്‍ സ്വര്‍ണ്ണ ഖനി കണ്ടെത്തി
ന്യൂഡെല്‍ഹി: ഇന്ത്യയിലെ 3 ജില്ലകളില്‍ സ്വര്‍ണ്ണ നിക്ഷേപമുണ്ടെന്ന് കണ്ടെത്തല്‍ ‍. ഒഡീഷയിലെ ദിയോഗര്‍ ‍, കിയോ നജര്‍ ‍, മയൂര്‍ ഭഞ്ച് എന്നിവിടങ്ങളിലാണ് സ്വര്‍ണ്ണ ഘനി കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ട്. ജമ്മു കാശ്മീരില്‍ ലിഥിയം നിക്ഷേപം കണ്ടെത്തിയിരുന്നു.

ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയും ഒഡീഷയിലെ ജിയോളജി ഡയറക്ടറേറ്റും സംയുക്തമായി നടത്തിയ പരിശോധനയിലാണ് സ്വര്‍ണ്ണ നിക്ഷേപമുള്ളതായി കണ്ടെത്തിയിരിക്കുന്നത്.

കിയോ നജര്‍ ജില്ലയിലെ ഗോപൂര്‍ ‍, മയൂര്‍ ഭഞ്ച് ജില്ലയിലെ ജോഷിപൂര്‍ ‍, സുറിയ ഗുഡ, റൂവന്‍സില, ഭുഷുര, ഹില്‍ ദിയോഗര്‍ ജില്ലയിലെ അഡാസ് എന്നിവിടങ്ങളിലെ സ്വര്‍ണ്ണ വിവരങ്ങളെക്കുറിച്ചാണ് വിവിരം പുറത്തു വിട്ടിരിക്കുന്നത്.

1970 കളിലും 80 കളിലും ഡയറക്ടറേറ്റ് ഓഫ് മൈന്‍സ് ആന്റ് ജിയോളജിയും ജിഎസ്ഐയും ചേര്‍ന്നാണ് ഈ മേഖലകളില്‍ ആദ്യം സര്‍വ്വേ നടത്തിയത്.

അതേ സമയം അന്ന് നടത്തിയ സര്‍വ്വേയുടെ ഫലങ്ങള്‍ അധികൃതര്‍ പുറത്തു വിട്ടിരുന്നില്ല. ഈ മൂന്ന് ജില്ലകളിലും കഴിഞ്ഞ രണ്ട് വര്‍ഷതേതിനിടെ ജിഎസ്ഐ ഒരു സര്‍വ്വേ കൂടി നടത്തിയതായി സംസ്ഥാന ഖനന മന്ത്രി പ്രഫുല്ല കുമാര്‍ മാലിക് ചൂണ്ടിക്കാട്ടിയിരുന്നു.

വെങ്കനാലില്‍നിന്നുള്ള എംഎല്‍എ സുധീര്‍ കുമാര്‍ നിയമ സഭയില്‍ സ്വര്‍ണ്ണ ശേഖരവുമായി ബന്ധപ്പെട്ട ഒരു ചോദ്യം ഉന്നയിച്ചിരുന്നു.

ഇതേ തുടര്‍ന്നാണ് മൂന്ന് ജില്ലകളിലെ സ്വര്‍ണ്ണ നിക്ഷേപങ്ങളെക്കുറിച്ച് അതിന്റെ സാധ്യതകളും പ്രഫുല്ല കുമാര്‍ വ്യക്തമാക്കിയത്. എന്നാല്‍ സ്വര്‍ണ്ണ നിക്ഷേപത്തിന്റെ അളവ് എത്രയാണെന്ന വിവരം പുറത്തു വിട്ടിട്ടില്ല.