സുമാത്ര ദ്വീപിലെ ഉണര്‍വ്വു സഭയുടെ ആരാധന തടസ്സപ്പെടുത്തി
സുമാത്ര: സുനാമി തിരമാലകള്‍ അലയടിച്ചുയര്‍ന്ന ഇന്തോനേഷ്യന്‍ ദ്വീപായ സുമാത്രയില്‍ ഉണര്‍വ്വു സഭയുടെ ഞായറാഴ്ച ദിവസത്തെ ആരാധനാ യോഗം പ്രാദേശിക ഭരണകൂടത്തിന്റെ നിര്‍ദ്ദേശ പ്രകാരം നിര്‍ത്തിവെച്ചു.
സുമാത്രയിലെ ജയ ഗ്രാമത്തിലെ രാജബിസയില്‍ അധികൃതരുടെ നേതൃത്വത്തില്‍ എത്തിയ സംഘം ഫെബ്രുവരി 19-നു സഭായോഗത്തില്‍ കടന്നു വന്നു നിര്‍ത്തി വെയ്പിച്ചു.
സഭാ ആരാധന പുരോഗമിക്കവെ വാവാന്‍ കുര്‍ണിയവാന്‍ എന്ന ഉദ്യോഗസ്ഥന്‍ പാസ്റ്റര്‍ നായിക് സയര്‍ഗറിനോടു കയര്‍ത്തു അദ്ദേഹത്തെ തള്ളിയിടുവാനും ശ്രമിച്ചു. ഈ സമയം 100 ഓളം വരുന്ന വിശ്വാസികള്‍ ആലയത്തിലുണ്ടായിരുന്നു.
സഭാ വിശ്വാസികള്‍ സംയമനം പാലിച്ചിട്ടും ആള്‍ക്കൂട്ടം പാസ്റ്ററെ ഭീഷണിപ്പെടുത്തുകയും കൂടുതല്‍ ആളുകളെ ക്ഷണിച്ചു വരുത്താനും ശ്രമം നടത്തി. അന്യായമായി ആരാധന നടത്തുന്നുവെന്നാരോപിച്ചായിരുന്നു അതിക്രമമെന്നു വിശ്വാസികള്‍ പറഞ്ഞു.
പൊതുവേ ക്രൈസ്തവര്‍ കുറവായ ഇവിടെ ദൈവത്തിന്റെ പരിശുദ്ധാത്മാവിന്റെ ശക്തമായ പ്രവര്‍ത്തനത്താല്‍ അനേകം ആളുകള്‍ കര്‍ത്താവിനെ ആരാധിക്കാനായി കടന്നു വരുന്നതില്‍ രോക്ഷം പൂണ്ടവരാണ് പ്രശ്നത്തിനു പിന്നിലെന്ന് സഭ ആരോപിച്ചു.

