ഉള്ളിത്തണ്ടിന്റെ ആരോഗ്യ ഗുണങ്ങള്‍

ഉള്ളിത്തണ്ടിന്റെ ആരോഗ്യ ഗുണങ്ങള്‍

Breaking News Health

ഉള്ളിത്തണ്ടിന്റെ ആരോഗ്യ ഗുണങ്ങള്‍
നിരവധി പോഷക ഗുണങ്ങളാല്‍ സമൃദ്ധമാണ് സ്പ്രിംഗ് ഒനിയന്‍ അഥവാ ഉള്ളിത്തണ്ട്.

കൊളസ്ട്രോള്‍ നിയന്ത്രിച്ച് ഹൃദത്തിന് സംരക്ഷണം നല്‍കും. ബാക്ടീരിയല്‍ ‍, ആന്റി വൈറല്‍ ഗുണങ്ങള്‍ ഉള്ളതിനാല്‍ ജലദോഷവും പനിയും തടയാന്‍ ഉള്ളിത്തണ്ട് സഹായകമാണ്.

രക്ത സമ്മര്‍ദ്ദത്തെ നിയന്ത്രിച്ച് നിര്‍ത്താന്‍ ഇതിനു കഴിവുണ്ട്. ദഹന പ്രശ്നങ്ങള്‍ക്ക് പ്രതിവിധിയായ ഉള്ളിത്തണ്ട് അസിഡിറ്റിയെയും ഗ്യാസ് ട്രബിളിനെയും തടയാന്‍ ഉത്തമമാണ്.

നാരുകളാല്‍ സമ്പന്നമായതിനാല്‍ ദഹന പ്രക്രീയ സുഗമമാക്കും. പ്രമേഹത്തെ നിയന്ത്രിച്ചു നിര്‍ത്താനും ശേഷിയുണ്ട്.

ഉള്ളിത്തണ്ട് ആഴ്ചയില്‍ മൂന്നു ദിവസമെങ്കിലും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ശരീരത്തിനു ഗുണം ചെയ്യും.

ഉള്ളി വീട്ടില്‍ത്തന്നെ മുളപ്പിച്ചെടുത്ത് വളര്‍ത്തി ഉപയോഗിച്ചാല്‍ ശുദ്ധമായ ഉള്ളിത്തണ്ട് ലഭിക്കും.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.