ജീവിതത്തില്‍ ഏറ്റവും ആഴമുള്ള ബന്ധം; പുതപ്പിനെ വിവാഹം കഴിച്ച് 49-കാരി

ജീവിതത്തില്‍ ഏറ്റവും ആഴമുള്ള ബന്ധം; പുതപ്പിനെ വിവാഹം കഴിച്ച് 49-കാരി

Breaking News Europe

ജീവിതത്തില്‍ ഏറ്റവും ആഴമുള്ള ബന്ധം; പുതപ്പിനെ വിവാഹം കഴിച്ച് 49-കാരി
ലണ്ടന്‍ ‍: ലോകത്ത് വ്യത്യസ്തവും കൌതുകകരവുമായ നിരവധി വിവാഹങ്ങള്‍ നടന്നിട്ടുണ്ട്.

തങ്ങളുടെ വളര്‍ത്തു മൃഗങ്ങളെയും കളിപ്പാട്ടങ്ങളെയും ഒക്കെ വിവാഹം കഴിച്ച് വാര്‍ത്തകള്‍ സൃഷ്ടിച്ചവര്‍ . എന്നാല്‍ അതിനേക്കാള്‍ ഒരു പടികൂടെ കടന്നു വിചിത്രമായ ഒരു വിവാഹം ചെയ്തിരിക്കുകയാണ് ഇംഗ്ളണ്ടിലെ പാസ്ക്കല്‍ സെലിക് എന്ന 49 കാരി.

ജീവിതത്തില്‍ ഇന്നു വരെ ഉണ്ടായതില്‍ വച്ച് വളരെ ദൈര്‍ഘ്യമേറിയ ആഴത്തിലുള്ള വിശ്വസ്തമായ ബന്ധം പുലര്‍ത്തിയത് തന്റെ പുതപ്പിനോടു മാത്രമാണെന്നും അതിനാല്‍ തന്റെ പുതപ്പിനെ ജീവിത സഖിയായി സെലിക് തിരഞ്ഞെടുത്തു എന്ന വര്‍ത്തയാണ് പുറത്തു വന്നിരിക്കുന്നത്.

2019-ലായിരുന്നു സെലിക് പുതപ്പിനെ വിവാഹം കഴിക്കാന്‍ തീരുമാനമെടുത്തത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 10-നാണ് പുതപ്പിനെ വിവാഹം കഴിച്ചത്.

ഡെവണിലെ എക്സിറ്റിറില്‍ റൂഗിമണ്ട് ഗാര്‍ഡനില്‍ വച്ചായിരുന്നു വിവാഹം. ഇപ്പോഴാണ് ഈ സംഭവം സോഷ്യല്‍ മീഡിയായിലൂടെ പുറം ലോകം അറിയുന്നത്.

വിവാഹത്തില്‍ സെലിക്കിന്റെ ആഗ്രഹം പോലെ നിരവധി ആളുകളും എത്തിയിരുന്നു. സിംഗിളായി ജീവിക്കുന്നവര്‍ക്ക് ഈ ദിനം അല്‍പം ബുദ്ധിമുട്ടേറിയതാണ്.

അങ്ങനെയുള്ളവര്‍ക്ക് ആഘോഷിക്കാനും വിഷമതകളകറ്റാനുമുള്ള ഒരു അവസരം കൂടിയായിരുന്നു തന്റെ വ്യത്യസ്തമായ വിവാഹമെന്നാണ് സെലിക് പറയുന്നത്.

ഇതൊക്കെയാണെങ്കിലും തന്റെ പുതപ്പുമായുള്ള വിവാഹത്തിനുശേഷം ജോണിയെന്ന ബോയ് ഫ്രണ്ട് സെലികയുടെ ജീവിതത്തിലെത്തിയെന്നും എന്നാല്‍ ജോണി ഇതുവരെയും തന്റെ ഭര്‍ത്താവായ പുതപ്പിനോട് അസൂയ കാണിച്ചിട്ടില്ലെന്നും താനും പുതപ്പുമായുള്ള ആത്മബന്ധം ജോണിക്ക് നന്നായി അറിയാമെന്നുമാണ് സെലിക് പറയുന്നത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.