https://www.facebook.com/share/v/17eD7yKLEp/

മാവേലിക്കര ചാരുമൂട് ക്രിസ്മസ് കരോൾ ആലപിച്ച് സ്ത്രീകളും കുട്ടികളുമടങ്ങി അമ്പത് പേരുള്ള സംഘത്തിന് നേരെ സാമൂഹിക വിരുദ്ധർ നടത്തിയ അക്രമം.

Breaking News Kerala Top News

മാവേലിക്കര ചാരുമൂട് ക്രിസ്മസ് കരോൾ ആലപിച്ച് സ്ത്രീകളും കുട്ടികളുമടങ്ങി അമ്പത് പേരുള്ള സംഘത്തിന് നേരെ സാമൂഹിക വിരുദ്ധർ നടത്തിയ അക്രമം.

മാവേലിക്കര ചാരുമൂട് മൂർത്തീവിള ജംഗ്ഷനിൽ നിന്ന് പാലുത്രയിലേക്കു ക്രിസ്മസ് കരോൾ ആലപിച്ച് സമാധാനപരമായി നീങ്ങിക്കൊണ്ടിരുന്ന സ്ത്രീകളും കുട്ടികളുമടങ്ങിയ ഏകദേശം അമ്പത് പേരുള്ള സംഘത്തിന് നേരെ സാമൂഹിക വിരുദ്ധർ നടത്തിയ അക്രമം കേരളത്തെ ഞെട്ടിച്ചിരിക്കുന്നു. പിഞ്ചുകുഞ്ഞുങ്ങൾ വരെ ഈ ആക്രമണത്തിന്റെ ഇരകളായി ഗുരുതരമായി പരിക്കേറ്റത് അത്യന്തം വേദനാജനകമാണ്.

സൗഹൃദത്തിന്റെയും സഹവർത്തിത്വത്തിന്റെയും സന്ദേശം ജനങ്ങളിലേക്കെത്തിക്കേണ്ട ക്രിസ്തുമസ് ദിനത്തിൽ, സ്ത്രീകളെയും കുട്ടികളെയും ലക്ഷ്യമാക്കി നടത്തിയ ഈ ആക്രമണം മനുഷ്യത്ത്വത്തോടും ജനാധിപത്യ മൂല്യങ്ങളോടും നേരെയുള്ള തുറന്ന വെല്ലുവിളിയാണ്.

മതപരമായ ആഘോഷങ്ങൾ തടസ്സപ്പെടുത്തുകയും വിശ്വാസത്തിന്റെ പേരിൽ പൗരന്മാരെ ആക്രമിക്കുകയും ചെയ്യുന്ന പ്രവണത കേരളത്തിന്റെ സാമൂഹിക ഐക്യത്തെ തന്നെ ദുർബലപ്പെടുത്തുന്നു.

സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കേണ്ട ഭരണകൂടത്തിന്റെ കടമയിൽ ഒരു വിധത്തിലുള്ള അലംഭാവവും ഉണ്ടാകരുത്. സംഭവത്തിൽ ഉടൻതന്നെ സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തി, അക്രമത്തിൽ പങ്കാളികളായ എല്ലാവർക്കുമെതിരെ കർശന നിയമനടപടികൾ സ്വീകരിക്കണമെന്ന്ആവശ്യപ്പെടുന്നു.

സമാധാനപരമായ ആഘോഷങ്ങളെ അക്രമത്തിലൂടെ അടിച്ചമർത്താൻ ശ്രമിക്കുന്നവർക്കെതിരെ സമൂഹം ഒരൊറ്റ ശബ്ദമായി ഉയരേണ്ട സമയമാണിത്.

ഭയവും അക്രമവും വിതറുന്ന രാഷ്ട്രീയത്തോട് കേരളം ഒരിക്കലും കീഴടങ്ങില്ല. വിശ്വാസത്തിനും ആഘോഷങ്ങൾക്കും സ്വാതന്ത്ര്യമുള്ള, സ്ത്രീകളും കുട്ടികളും സുരക്ഷിതരായ ഒരു കേരളം ഉറപ്പാക്കുക എന്നതാണ് നമ്മുടെ ഉത്തരവാദിത്വം.

മുഴുവൻ വീഡിയോ കാണുവാൻ നമ്മുടെ ഫേസ്ബുക്ക് പേജ് ഓപ്പൺ ചെയ്യുക
https://www.facebook.com/share/v/1C3GoTY1Ve/

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.