മധ്യപ്രദേശില്‍ നാലു കാലുകളുമായി പെണ്‍കുഞ്ഞ് പിറന്നു

മധ്യപ്രദേശില്‍ നാലു കാലുകളുമായി പെണ്‍കുഞ്ഞ് പിറന്നു

Breaking News India

മധ്യപ്രദേശില്‍ നാലു കാലുകളുമായി പെണ്‍കുഞ്ഞ് പിറന്നു

ഗ്വാളിയോര്‍ ‍: മധ്യപ്രദേശില്‍ നാല് കാലുകളോടെ പെണ്‍കുഞ്ഞ് ജനിച്ചു. ഗ്വാളിയോര്‍ കമല രാജ ആശുപത്രിയില്‍ ബുധനാഴ്ചയാണ് കുഞ്ഞ് പിറന്നത്.

സിക്കന്ദര്‍ കാമ്പു പ്രദേശത്തെ ആരതി കശ്വാഹ എന്ന യുവതിക്കാണ് കുഞ്ഞ് പിറന്നത്. കുഞ്ഞ് ആരോഗ്യവതിയായിരിക്കുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. 2.3 കിലോയാണ് പെണ്‍കുഞ്ഞിന്റെ ഭാരം. കുഞ്ഞിനു നാലു കാലുകളുണ്ട്.

അവള്‍ക്ക് ശാരീരിക വൈകല്യമുണ്ട്. ചില ഭ്രൂണങ്ങള്‍ അധികമായിത്തീര്‍ന്നു. ഇതിനെ മെഡിക്കല്‍ സയന്‍സിന്റെ ഭാഷയില്‍ ഇഷികോപാഗസ് എന്നാണ് വിളിക്കുന്നത്.

ഭ്രൂണം രണ്ട് ഭാഗങ്ങളായി വിഭജിക്കുമ്പോള്‍ ശരീരം രണ്ട് സ്ഥലങ്ങളില്‍ വികസിക്കുന്നു. കുഞ്ഞിന്റെ അരയ്ക്ക് താഴെയുള്ള ഭാഗം രണ്ട് അധിക കാലുകളോടെ വികസിച്ചു. പക്ഷം ആ കാലുകള്‍ പ്രവര്‍ത്തന രഹിതമാണ്.

ജയാരോഗ്യ ഹോസ്പിറ്റലില്‍ ഗ്രൂപ്പ് സൂപ്രണ്ട് ഡോ. ആര്‍ ‍. കെ.എസ്. ധക്കാട് എഎന്‍ഐയോടു പറഞ്ഞു.

കുഞ്ഞിന്റെ ആരോഗ്യ സ്ഥിതി കൃത്യമായി നിരീക്ഷിച്ചു വരികയാണെന്നും ശസ്ത്രക്രീയയിലൂടെ അധിക കാലുകള്‍ നീക്കം ചെയ്യുന്നതിനെക്കുറിച്ച് ഡോക്ടര്‍മാര്‍ ചിന്തിക്കുകയാണെന്നും സൂപ്രണ്ട് പറഞ്ഞു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.