തുര്‍ക്കിയിലെ ഗ്രാമങ്ങളിലേക്ക് സുവിശേഷവുമായി സാറ്റ്-7 ചാനല്‍

തുര്‍ക്കിയിലെ ഗ്രാമങ്ങളിലേക്ക് സുവിശേഷവുമായി സാറ്റ്-7 ചാനല്‍

Breaking News Top News

തുര്‍ക്കിയിലെ ഗ്രാമങ്ങളിലേക്ക് സുവിശേഷവുമായി സാറ്റ്-7 ചാനല്‍
തുര്‍ക്കിയിലെ ഇരുണ്ട ഗ്രാമങ്ങളിലേക്ക് യേശുക്രിസ്തുവിന്റെ സത്യ സുവിശേഷം സാറ്റ്-7 ടെലിവിഷന്‍ ചാനലിലൂടെ എത്തുന്നു.

വെറും ന്യൂനപക്ഷമായി ഇവിടെ താമസിക്കുന്ന ക്രൈസ്തവരെയും മുസ്ളീങ്ങളെയും ലക്ഷ്യമാക്കിയാണ് സുവിശേഷ പരിപാടിയിലൂടെ ദൈവത്തിന്റെ മാറ്റമില്ലാത്ത വചനം എത്തിക്കുന്നത്.

തുര്‍ക്കിയില്‍ ക്രൈസ്തവ വിരുദ്ധ ശക്തികളുടെ പ്രവര്‍ത്തനങ്ങള്‍ മൂലം കാലങ്ങളായി അപ്രാപ്യമായിരുന്ന അവസ്ഥയ്ക്ക് ഇതോടെ വിരാമം കുറിയ്ക്കപ്പെടുകയാണെന്ന് ഈസ്റ്റാംബൂള്‍ ഇമ്മാനുവേല്‍ പ്രൊട്ടസ്റ്റന്റ് ചര്‍ച്ചിന്റെ സുവിശേഷകനും ചാനല്‍ പ്രോഗ്രാം അവതാരകനുമായ പാസ്റ്റര്‍ സെം അര്‍ഡിന്‍ പറയുന്നു.

തെക്കന്‍ നഗരമായ ഹാറ്റെ, കരിങ്കടിന്റെ സമീപ ഗ്രാമമായ ഗ്രാമങ്ങള്‍ ‍, കിഴക്കന്‍ നഗരമായ ഹക്കാരി മുതലായ പ്രദേശങ്ങളില്‍ ഇപ്പോള്‍ സുവിശേഷശം എത്തുന്നുണ്ട്.

മഞ്ഞുമലകളാല്‍ നിബിഢമായ ഇവിടത്തെ നിയന്ത്രിത ഗ്രാമങ്ങളില്‍ പാസ്റ്റര്‍മാര്‍ക്കും ബൈബിള്‍ അദ്ധ്യാപകര്‍ക്കും ഇപ്പോള്‍ കടന്നു ചെല്ലാനുള്ള അവസരങ്ങളും ലഭ്യമായി.

ക്രൈസ്തവര്‍ക്കും മറ്റ് ഇതര വിഭാഗങ്ങള്‍ക്കും ഒരുപോലെ സഹായകരമായ നിലയിലാണ് സാറ്റ്-7-ന്റെ സുവിശേഷ പരിപാടിയെന്ന് പാസ്റ്റര്‍ സെം പറയുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.