മൊസാംബിക്ക് ജയിലില്‍ കഴിയുന്ന മിഷണറിമാരുടെ മോചനത്തിനായി പ്രാര്‍ത്ഥിക്കുക
മൊസാംമ്പിക്കില് ഒരു മാസത്തിലേറെയായി ജയിലില്‍ കഴിയുന്ന ക്രിസ്ത്യന്‍ മിഷണറി പൈലറ്റിന്റെയും രണ്ട് സൌത്ത് ആഫ്രിക്കന്‍ വോളണ്ടിയേഴ്സിന്റെയും മോചനത്തിനായി ദൈവമക്കള് പ്രാര്‍ത്ഥിക്കുവാന്‍ മിഷന് സംഘടനയുടെ ആഹ്വാനം.
യു.എസ്. ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മിഷന് ഏവിയേഷന്‍ ഫെലോഷിപ്പ് (എം.എ.എഫ്) എന്ന ക്രിസ്ത്യന്‍ മിഷണറി സംഘത്തിന്റെ പ്രവര്‍ത്തകനും പൈലറ്റുമായ റിയാന്‍ കോഹ്ളര്‍ (31) ഡബ്ളിയു. ജെ. ഡുപ്ളെസ്സിസ് (77), എറിക് ഡ്രൈ (69) എന്നിവരാണ് നവംബര്‍ 4 മുതല്‍ ഇന്ഹാംബയിന് നഗരത്തിലെ ജയിലില്‍ കഴിയുന്നത്.
മൊസാംബിക്കിലെ സായുധ വിപ്ളവത്തിനു സഹായം ചെയ്യുന്നു എന്ന വ്യാജ സംശയത്തിന്റെ പേരിലാണ് മിഷണറി സംഘാംഗങ്ങളെ മൊസാംബിക്ക് സര്‍ക്കാര്‍ അറസ്റ്റു ചെയ്തു തടവിലാക്കിയത്.
മൂവരും കാബോ ഡെല്‍ഗാഡോ പ്രവിശ്യയില്‍ ഒരു ചര്‍ച്ചിന്റെ ചുമതലയില്‍ നടത്തപ്പെടുന്ന ഓര്‍ഫനേജിലേക്കുള്ള മരുന്നുകള്‍ , ഭക്ഷ്യവസ്തുക്കള്‍ എന്നിവ വിതരണം ചെയ്യാന്‍ എത്തിയവരായിരുന്നു.
റിയാനും ഭാര്യയും വര്‍ഷങ്ങളായി കര്ത്താവിനുവേണ്ട് സമര്‍പ്പിക്കപ്പെട്ട് ഇവിടെ പ്രവര്‍ത്തിക്കുന്നു.
നിരപരാധികളായ മൂവരെയും അന്യായമായി തടങ്കലില്‍ പാര്‍പ്പിക്കുകയാണെന്നും ദൈവമക്കള് ഇവരുടെ മോചനത്തിനായി പ്രാര്ത്ഥിക്കണണെന്നും എം.എ.എഫ് ആവശ്യപ്പെടുന്നു.

