കോവിഡ് വീണ്ടും വന്നാല്‍ മരണ സാധ്യത രണ്ടിരട്ടി, ആശങ്ക ഉയര്‍ത്തി പഠന റിപ്പോര്‍ട്ട്

കോവിഡ് വീണ്ടും വന്നാല്‍ മരണ സാധ്യത രണ്ടിരട്ടി, ആശങ്ക ഉയര്‍ത്തി പഠന റിപ്പോര്‍ട്ട്

Breaking News Health

കോവിഡ് വീണ്ടും വന്നാല്‍ മരണ സാധ്യത രണ്ടിരട്ടി, ആശങ്ക ഉയര്‍ത്തി പഠന റിപ്പോര്‍ട്ട്
കോവിഡ് വന്നു പോകും എന്ന ധാരണ തിരുത്തണമെന്നും തുടരെ കോവിഡ് പിടിപെട്ടാല്‍ മരണ സാധ്യത രണ്ടിരട്ടിയാണെന്നും മുന്നറിയിപ്പു നല്‍കി ഏറ്റവും പുതയി പഠന റിപ്പോര്‍ട്ട് പുറത്ത്.

ആവര്‍ത്തിച്ച് കോവിഡ് ബാധിതരാകുന്നവരില്‍ ആരോഗ്യസ്ഥിതി ദുര്‍ബലമാകുമെന്നും മരണ സാധ്യത ഓരോ തവണയും വര്‍ദ്ധിക്കുമെന്നുമാണ് വിദഗ്ദ്ധര്‍ പറയുന്നത്. നേച്ചര്‍ ജേണലിലാണ് ആശങ്ക ഉയര്‍ത്തുന്ന പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഒന്നു മുതല്‍ നാലിലധികം തവണ വരെ കോവിഡ് ബാധിച്ച അഞ്ചു ലക്ഷം രോഗികളെ വിശകലനം ചെയ്തായിരുന്നു പഠനം. ഒരിക്കല്‍ മാത്രം വന്നു പോയവരെ അപേക്ഷിച്ച് മൂന്നിലധികം തവണ കോവിഡ് ബാധിച്ചവരില്‍ പല ഗുരുതര രോഗാവസ്ഥകളും കണ്ടെത്തി.

തുടരെ കോവിഡ് ബാധിക്കുന്നതു മൂലം ശ്വാസകോശം, ഹൃദയം, നാഡീവ്യൂഹം എന്നിവയ്ക്ക് കാര്യമായ തകരാര്‍ സംഭവിക്കുമെന്നാണ് പഠനത്തിലുള്ളത്. വാക്സിനെടുത്തവരിലും എടുക്കാത്തവരിലും ഇതേ നിരീക്ഷണമുണ്ട്.

ഒന്നിലധികം തവണ കോവിഡ് വന്നവര്‍ക്ക് മരണ സാധ്യത രണ്ടിരട്ടിയും ഹൃദ്രോഗ സാധ്യതയും, രക്തം കട്ടപിടിക്കാനുള്ള സാധ്യത മൂന്നിരട്ടിയുമാണ്.

നാഡി ഞരമ്പു രോഗങ്ങള്‍ക്ക് 60 ശതമാനം അധികം സാധ്യതയ്ക്കു പുറമേ വൃക്കരോഗം, പ്രമേഹം, മാനസിക പ്രശ്നം, എല്ലുകള്‍ക്കും മസിലുകള്‍ക്കും ക്ഷയം എന്നിവയും പ്രതീക്ഷിക്കാമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതിനുള്ള ഏക പോംവഴി കോവിഡ് വരാതെ ശ്രദ്ധിക്കുക എന്നതു മാത്രമാണെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.