മതം മാറ്റാന്‍ ശ്രമിച്ചു എന്നാരോപിച്ച് കര്‍ണാടകയില്‍ 15 ക്രൈസ്തവര്‍ക്കെതിരെ കേസ്

മതം മാറ്റാന്‍ ശ്രമിച്ചു എന്നാരോപിച്ച് കര്‍ണാടകയില്‍ 15 ക്രൈസ്തവര്‍ക്കെതിരെ കേസ്

Breaking News India

മതം മാറ്റാന്‍ ശ്രമിച്ചു എന്നാരോപിച്ച് കര്‍ണാടകയില്‍ 15 ക്രൈസ്തവര്‍ക്കെതിരെ കേസ്
ബംഗളുരു: കര്‍ണാടകയില്‍ ഹിന്ദു മതത്തില്‍നിന്ന് ക്രിസ്തു മതത്തിലേക്ക് നിര്‍ബന്ധിച്ച് മതപരിവര്‍ത്തനത്തിന് ശ്രമിച്ചു എന്ന പരാതിയില്‍ 15 പേര്‍ക്കെതിരെ കേസടുത്തു.

ധാര്‍വാഡ് ജില്ലയിലെ ഹുബ്ബള്ളിയില്‍ ബുധനാഴ്ചയാണ് സംഭവം നടന്നത്. പ്രദേശത്തെ ദമ്പതികള്‍ തമ്മിലുള്ള കുടുംബ കലഹത്തില്‍ നിന്നാണ് മതംമാറ്റം സംബന്ധിച്ചുള്ള വിവരം പുറത്തു വന്നത് എന്നാണ് റിപ്പോര്‍ട്ട്.

ഭാര്യ തന്നെ ക്രിസ്ത്യാനിയാകാന്‍ നിര്‍ബന്ധിക്കുന്നു എന്നും ഇല്ലെങ്കില്‍ ഒപ്പം താമിസിക്കില്ലെന്നു ഭീഷണിപ്പെടുത്തുന്നുവെന്നുമാണ് ഭര്‍ത്താവിന്റെ പരാതി.

ഹിന്ദു ശിക്കലിഗാര സമുദായത്തില്‍പ്പെട്ട ഇയാള്‍ ഭാര്യയുടെ നിര്‍ബന്ധം തുടര്‍ന്നപ്പോള്‍ സമുദായ നേതാക്കളോട് വിവരം അറിയിച്ചുവത്രേ. മതംമാറ്റ നീക്കം തടയമണെന്നാവശ്യപ്പെട്ട് സമുദായ അംഗങ്ങള്‍ പോലീസ് സ്റ്റേഷനു മുന്നില്‍ സമരം നടത്തി.

സമുദായ അംഗങ്ങളെ ചില മിഷണറിമാര്‍ മതംമാറ്റാന്‍ ശ്രമിക്കുന്നുവെന്നും പരാതിയില്‍ പറയുന്നു. പ്രദേശവാസിയായ മദന്‍ ബുഗഡിയുടെ സഹായം മിഷണറിമാര്‍ക്കുണ്ടെന്നും ഇവര്‍ ആരോപിച്ചു.

അതു പ്രകാരം പോലീസ് മദന്‍ ബുഗഡി ഉള്‍പ്പെടെയുള്ള 14 പേര്‍ക്കെതിരെ കേസെടുക്കുകയായിരുന്നു. കര്‍ണാടകയില്‍ സെപ്റ്റംബര്‍ 30-നാണ് നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമം പ്രാബല്യത്തില്‍ വന്നത്.

നിയമം ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കെതിരെ പോലീസ് പ്രയോഗിക്കുകയാണെന്നും ക്രൈസ്തവ നേതാക്കള്‍ ആരോപിക്കുന്നു.