ജീസസ് ഫിലിം 2000-ാമത്തെ ഭഷയിലേക്ക്

ജീസസ് ഫിലിം 2000-ാമത്തെ ഭഷയിലേക്ക്

Breaking News Top News

ജീസസ് ഫിലിം 2000-ാമത്തെ ഭഷയിലേക്ക്
ലോകത്തെ പ്രമുഖ ജനകീയ സിനിമയായ ജീസസ് ഫിലിം 2000 ഭാഷകളിലേക്ക് തര്‍ജ്ജിമ ചെയ്തതിന്റെ ആഘോഷത്തില്‍ ‍.

ലൂക്കോസിന്റെ സുവിശേഷത്തെ ആസ്പദമാക്കി 1979-ല്‍ നിര്‍മ്മിച്ച യേശുവിന്റെ ജീവചരിച്രമായ ജീസസ് ഫിലിം അന്ന് ഇംഗ്ളീഷ് ഭാഷയിലായിരുന്നു പുറത്തിറക്കിയത്.

ഈ സിനിമ മ്യാന്‍മറിലെ സോ ഭാഷയില്‍ തര്‍ജ്ജിമ ചെയ്തു വരികയാണ്. ലോകത്തിന്റെ വിവിധയിടങ്ങളില്‍ ചിതറിക്കിടക്കുന്നവര്‍ക്കായി ഏകദേശം 65,000 പേരാണ് സോ ഭാഷ സംസാരിക്കുന്നത്.

ആദ്യത്തെ സംരംഭം ഒരു സമര്‍പ്പണം തന്നെയായിരുന്നു. ജീസസ് ഫിലിം പ്രൊജക്ട് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജോഷ് നെവെല്‍ പറഞ്ഞു.

ജനങ്ങള്‍ക്ക് അവര്‍ സംസാരിക്കുന്ന സാധാരണ ഭാഷയിലേക്ക് യേശുവിന്റെ ജീവചരിത്രം എത്തിക്കുക എന്ന ദൌത്യം വിജയിക്കുക തന്നെ ചെയ്തു. സോ ഭാഷയില്‍ തര്‍ജ്ജിമ ചെയ്തത് 2000-ാമത്തെ ഭാഷയാണ്.

ഇതൊരു നാഴികക്കല്ലാണ്. സോ ഭാഷ സംസാരിക്കുന്ന ആയിരങ്ങള്‍ വിവിധ രാജ്യങ്ങളില്‍ അഭയാര്‍ത്ഥികളായി കഴിയുന്നു. അവരിലേക്കു കൂടി യേശുക്രിസ്തുവിന്റെ സുവിശേഷം എത്തിക്കുവാനാണ് ശ്രമം.

2019-ല്‍ സോ ഭാഷയില്‍ ബൈബിള്‍ പരിവര്‍ത്തനം ചെയ്തിരുന്നു. എന്നാല്‍ ഇതുവരെ പ്രിന്റു ചെയ്യുവാന്‍ സാധിച്ചിട്ടില്ല.

എന്നാല്‍ യേശുവിന്റെ ജീവചരിത്രം അവരുടെ ഇടയില്‍ വളരെ സ്വാധീനം ചെലുത്തുമെന്ന പ്രതീക്ഷയിലാണ് ജീസസ് ഫിലിം പ്രോജക്ട് പ്രവര്‍ത്തകര്‍ ‍.

1979-മുതല്‍ ലോകത്ത് ലക്ഷക്കണക്കിനു ആളുകളാണ് ജീസസ് ഫിലിം കണ്ടത്.

ഇതില്‍ 490 മില്യണ്‍ ആളുകള്‍ ജീസസ് സിനിമ കണ്ട് അവരുടെ ജീവിതം യേശുവിനായി സമര്‍പ്പിച്ചു എന്നാണ് ജീസസ് ഫിലിമിലെ വെബ്സൈറ്റില്‍ പറയുന്നത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.