മൂന്നാം യെരുശലേം ദൈവാലയത്തിലേക്കുള്ള ഗാനശുശ്രൂഷ; 600 ലേവ്യര്‍ റിഹേഴ്സല്‍ നടത്തി
യെരുശലേം: കര്‍ത്താവായ യേശുക്രിസ്തുവിന്റെ രണ്ടാം മടങ്ങി വരവ് ഏറ്റവും ആസന്നമായി എന്നു വിളിച്ചറിയിക്കുന്ന ബൈബിള്‍ പ്രവചന സംഭവങ്ങള്‍ ഓരോന്നായി വേഗത്തില്‍ നിറവേറിക്കൊണ്ടിരിക്കുകയാണ്.
ക്രൈസ്തവരായ വിശുദ്ധന്മാര്‍ കാഹള ശബ്ദത്തിനായി കാതോര്‍ത്തിരിക്കുമ്പോള്‍ യഹൂദ ജനവും അവരുടെ വാഗ്ദത്ത മൂന്നാം യെരുശലേം ദൈവാലയ നിര്‍മ്മാണത്തിനുള്ള എല്ലാ തയ്യാറെടുപ്പുകളും അതിന്റെ മൂര്‍ദ്ധന്യാവസ്ഥയിലേക്ക് കൊണ്ടെത്തിച്ചിരിക്കുകയാണ്.
ദൈവാലയം നിര്‍മ്മിച്ചാല്‍ അതിനുള്ളില്‍ ഗാനശുശ്രൂഷ നിര്‍വ്വഹിക്കേണ്ടവരുടെ ചുമതലകള്‍ കൂടി യഹൂദന്മാര്‍ ഇപ്പോള്‍ ഗൌരവമായി മുന്നില്‍ കാണുകയാണ്.
ഇതിന്റെ മുന്‍ കരുതലായി ഒക്ടോബര്‍ 13-ന് യെരുശലേമിലെ ടെമ്പിള്‍ മൌണ്ടില്‍ (ഇവിടെയാണ് ദൈവാലയം പണിയേണ്ടത്) തിരഞ്ഞെടുക്കപ്പെട്ട 600 ലേവ്യഗോത്രത്തിലെ പുരുഷന്മാര്‍ സംഗീത ഉപകരണങ്ങളുടെ അകമ്പടിയോടുകൂടി യെരുശലേം ദൈവാലയത്തില്‍ ഗാനങ്ങള്‍ ആലപിക്കാനുള്ള റിഹേഴ്സല്‍ നടത്തുകയുണ്ടായി.
യഹൂദന്മാര്‍ പാരമ്പര്യമായി പാലിച്ചു വന്നിരുന്ന ഗാനശുശ്രൂഷ 2000 വര്‍ഷമായി നിലച്ചിരിക്കുകയായിരുന്നുവെന്നും അത് പുനസ്ഥാപിക്കുവാനിടയായതില്‍ സന്തോഷമുണ്ടെന്നും ഗാനശുശ്രൂഷയ്ക്കു റിഹേഴ്സല്‍ നടത്താന്‍ നേതൃത്വം നല്‍കിയ യിറ്റ്സ്ചാക് വേയ്സ് പറഞ്ഞു.
ഗിവാത് വാഷിങ്ടണിലെ മിസ്മോര്‍ മ്യൂസിക് സ്കൂളിന്റെ പ്രിന്‍സിപ്പാളാണ് വേയ്സ്. ഇതിനുവേണ്ടി മാത്രം 2010 ലാണ് ഈ സ്കൂള്‍ സ്ഥാപിച്ചത്. യഹൂദ ജാതിയില്‍ ഇപ്പോള്‍ ലേവ്യ ഗോത്രക്കാര്‍ വെറും 4 ശതമാനം മാത്രമാണ്.
ഇവരാണ് പാരമ്പര്യമായി ആലയത്തിലെ സംഗീതക്കാര്‍ . 2019-ല്‍ ഇതുപോലെ സംഗീത ശുശ്രൂഷയുടെ റിഹേഴ്സല്‍ നടത്തിയിരുന്നു. അന്ന് 300 പേര്‍ പങ്കെടുത്തു. അതിനേക്കാള്‍ കൂടുതല്‍ പേരെ പങ്കെടുപ്പിച്ചു നടത്തുവാന്‍ തീരുമാനിച്ചുവെങ്കിലും കോവിഡ് പിടിമുറുക്കിയതിനാല്‍ സാധിച്ചില്ല. എന്നാല്‍ ഇപ്പോള്‍ ആഗ്രഹം നിറവേറി.
ബൈബിളിലെ 113-118 വരെയുള്ള സങ്കീര്‍ത്തനങ്ങളും ആലപിച്ചു. സംഗീത പരിപാടിക്കായി യെരുശലേം നഗരസഭയും സഹായിക്കുകയുണ്ടായി. യിസ്രായേല്‍ ബൈബിളില്‍ എസ്ര-നെഹമ്യാവ് 12:24 വാക്യം ഓര്‍പ്പിച്ചുകൊണ്ടാണ് ഗാനശുശ്രൂഷ നടത്തിയത്. ഇത് പിതാവിന്റെ ആശയം (യഹോവ) എന്നാണ് വേയ്സ് സംഗീതപരിപാടിയെക്കുറിച്ച് വിശേഷിപ്പിച്ചത്.
യഹൂദന്റെ ചിരകാല സ്വപ്നമായ മൂന്നാം യെരുശലേം ദൈവാലയത്തെപ്പറ്റിയുള്ള അവരുടെ ചിന്തയുടെ തീഷ്ണത വര്‍ദ്ധിച്ചു വരുന്നതാണ് ഈ സംഭവം കാണിക്കുന്നത് എന്ന് വിശുദ്ധരായ നാം ഓര്‍ക്കുക.
യഹൂദര്‍ ആലയം പണിയുന്നതിനു മുമ്പ് മൂന്നാം ലോകമഹായുദ്ധം നടക്കണം. അതിനു മുമ്പായി വളരെ സുപ്രധാനമായ ഒരു സംഭവം നടക്കും. അത് നമ്മുടെ കര്‍ത്താവിന്റെ രണ്ടാം മടങ്ങിവരവാണ്. ദൈവത്തിനു മഹത്വം.

