സംസ്ഥാനത്ത് പ്രതിദിനം കാണാതാകുന്നത് മൂന്നു കുട്ടികളെ

സംസ്ഥാനത്ത് പ്രതിദിനം കാണാതാകുന്നത് മൂന്നു കുട്ടികളെ

Breaking News Kerala

സംസ്ഥാനത്ത് പ്രതിദിനം കാണാതാകുന്നത് മൂന്നു കുട്ടികളെ
കൊച്ചി: സംസ്ഥാനത്ത് കാണാതാകുന്ന കുട്ടികളുടെ എണ്ണം വര്‍ദ്ധിക്കുന്നതില്‍ സുപ്രീം കോടതിയുടെ ശക്തമായ ഇടപെടല്‍ ‍.

കാണാതാകുന്ന കുട്ടികളെ കണ്ടുപിടിക്കാന്‍ എല്ലാ പോലീസ് സ്റ്റേഷനിലും പാരാ ലീഗല്‍ വോളണ്ടിയര്‍മാരെ നിയമിക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശം. തങ്ങളുടെ സ്റ്റേഷന്‍ പരിധി നിരീക്ഷിച്ചു ഓരോ മൂന്നു മാസവും റിപ്പോര്‍ട്ട് നല്‍കണം.

വോളണ്ടിയേഴ്സിനുള്ള വേതനം സംസ്ഥാന സര്‍ക്കാര്‍ നല്‍കണമെന്നാണ് കോരളത്തിനുള്‍പ്പെടെയുള്ള നിര്‍ദ്ദേശം. ബെച്ചിന്‍ ബചാവോ ആന്തോളന്‍ എന്ന സംഘടന നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി നിര്‍ദ്ദേശം.

2017-നു ശേഷം കുട്ടികളെ കാണാതാകുകയും തട്ടിക്കൊണ്ടുപോകലിനു വിധേയരാകുന്ന സംഭവം വന്‍ തോതില്‍ വര്‍ദ്ധിക്കുകയാണെന്നും പോലീസ് കണക്കുകള്‍ വ്യക്തമാക്കുന്നതായി സുപ്രീം കോടതി വ്യക്തമാക്കി.

പല നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കിലും അവ നടപ്പാക്കുന്നതു ഫലപ്രദമല്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കാണാതാകുന്ന കുട്ടികളെക്കുറിച്ചുള്ള വിവരങ്ങള്‍ ഫയല്‍ ചെയ്യാത്ത സംസ്ഥാനങ്ങളെ സുപ്രീം കോടതി വിമര്‍ശിച്ചു.

കേരളത്തില്‍ കാണാതാകുന്ന കുട്ടികളെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക മോണിറ്ററിങ് സെല്‍ രൂപീകരിച്ചിട്ടുണ്ടെന്നും ഓരോ പോലീസ് സ്റ്റേഷനിലും കുട്ടികളെ സംബന്ധിച്ചുള്ള അന്വേഷണത്തിനു സ്റ്റേഷന്‍ ഹൌസ് ഓഫീസര്‍മാരെ നിയമിച്ചിട്ടുണ്ടെന്നും കേരളം അറിയിച്ചു.

കേരളത്തില്‍ 2017-ല്‍ നൂറു കുട്ടികളെയാണ് കാണാതായതെങ്കില്‍ 2018-ല്‍ 205 ആയി ഉയര്‍ന്നു. 2019-ല്‍ 267 കുട്ടികളെയാണ് കാണാതായത്. സംസ്ഥാനത്ത് ഓരോ ദിവസവും മൂന്നു കുട്ടികളെ വീതം കാണാതാകുന്നു.

പക്ഷെ ഇവരില്‍ പലരെയും പിന്നീട് കണ്ടുകിട്ടുന്നതിനാല്‍ നിരക്ക് കാര്യമായി ഉയരുന്നില്ല. എന്നാല്‍ രാജ്യത്ത് ഓരോ എട്ടു മിനിറ്റിലും ഒരു കുട്ടിയെന്ന രീതിയില്‍ കാണാതാകുന്നുവെന്നാണ് കണക്ക്.

കേരളത്തില്‍ കാണാതാകുന്ന കുട്ടികളില്‍ 60 ശതമാനവും തിരിച്ചു കിട്ടാറുണ്ടെന്നാണ് വനിതാ ശിശു ക്ഷേമ വകുപ്പ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.