ഉറക്കക്കുറവ് ഒരാളെ സ്വാര്‍ത്ഥനാക്കുന്നുവെന്നു പഠനം

ഉറക്കക്കുറവ് ഒരാളെ സ്വാര്‍ത്ഥനാക്കുന്നുവെന്നു പഠനം

Breaking News Health

ഉറക്കക്കുറവ് ഒരാളെ സ്വാര്‍ത്ഥനാക്കുന്നുവെന്നു പഠനം
ആരോഗ്യവാനായ ഒരു വ്യക്തി ദിവസം ഏഴ് മുതല്‍ എട്ടു മണിക്കൂര്‍ വരെ ഉറങ്ങണം.

ആവശ്യത്തിന് ഉറക്കം ലഭിക്കേണ്ടത് അമിത വണ്ണം, പക്ഷാഘാതം, ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം, ഹൃദ്രോഗം എന്നിവയെ പ്രതിരോധിക്കാനും അത്യാവശ്യമാണെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു.

ശരീരത്തിന്റെ പ്രതിരോധ ശക്തിയെ മെച്ചപ്പെടുത്താനും ചിട്ടയായ ഉറക്കം സഹായിക്കുന്നു. ആരോഗ്യകരമായ ശരീരത്തിന് ഉറക്കം വളരെ പ്രധാനമാണെന്ന് തെളിയിക്കുന്ന പഠന റിപ്പോര്‍ട്ടാണ് പുറത്തു വന്നിരിക്കുന്നത്.

ഉറക്കക്കുറവ് ഒരാളെ സ്വാര്‍ത്ഥനാക്കുകകൂടി ചെയ്യുന്നതാണെന്നു പുതിയ പഠനത്തില്‍ പറയുന്നു. കാലിഫോര്‍ണിയ, ബെര്‍കസി സര്‍വ്വകലാശാലകളിലെ ഗവേഷകരാണ് ഈ പഠനതേതിനു പിന്നില്‍ ‍.

ഉറക്കം മതിയായി ലഭിക്കാത്ത ഒരാളുടെ സ്വഭാവത്തിലുണ്ടാകുന്ന മാറ്റങ്ങളില്‍ പ്രധാനം സ്വാര്‍ത്ഥരാകുന്നു എന്നതാണ് എന്നു പഠനം പറയുന്നു. ഉറക്കം കുറയുന്നതോടെ മറ്റൊരാളെ സഹായിക്കാനുള്ള മനസും കുറയുമെന്ന് പഠനത്തില്‍ പറയുന്നു. ഒരു മണിക്കൂര്‍ ഉറക്ക നഷ്ടംപോലും ഇതിനു കാരണമായേക്കാമെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു.

ഉറക്കക്കുറവ് ഒരാളുടെ വൈകാരിക അവസ്ഥയെ മാറ്റുന്നതിനോടൊപ്പം സാമൂഹിക ഇടത്തിലുള്ള പെരുമാറ്റങ്ങളെയും ബാധിക്കുമെന്ന് പഠനത്തില്‍ പറയുന്നുണ്ട്.

ഉറക്കം നഷ്ടമാകുമ്പോള്‍ മാനുഷിക സ്വഭാവങ്ങളില്‍ കാര്യമായ മാറ്റങ്ങളുണ്ടാകുകയും അനുകമ്പയും സഹായമനസ്ക്കതയുമൊക്കെ നഷ്ടമാകുമെന്നും പഠനത്തില്‍ പറയുന്നു.

പ്രായപൂര്‍ത്തിയായ ആള്‍ ദിവസവും ചുരുങ്ങിയത് ഏഴ് എട്ട് മണിക്കൂര്‍ ഉറങ്ങണം. കൌമാരക്കാര്‍ക്കും കുട്ടികള്‍ക്കും ഇത് 12 മണിക്കൂര്‍ വരെയാണ്. പ്ളോസ് ബയോളജി എന്ന ജേര്‍ണലിലാണ് പഠനം പ്രസിദ്ധീകരിച്ചിട്ടുള്ളത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.