കളഞ്ഞുകിട്ടുന്ന വസ്തുക്കള്‍ സ്വന്തമാക്കിയാല്‍ കടുത്ത ശിക്ഷയെന്ന് യു.എ.ഇ.

കളഞ്ഞുകിട്ടുന്ന വസ്തുക്കള്‍ സ്വന്തമാക്കിയാല്‍ കടുത്ത ശിക്ഷയെന്ന് യു.എ.ഇ.

Breaking News Middle East

കളഞ്ഞുകിട്ടുന്ന വസ്തുക്കള്‍ സ്വന്തമാക്കിയാല്‍ കടുത്ത ശിക്ഷയെന്ന് യു.എ.ഇ.

ദുബായ്: കളഞ്ഞുകിട്ടുന്ന വസ്തുക്കള്‍ സ്വന്തമാക്കിയാല്‍ യു.എ.ഇയില്‍ കടുത്ത ശിക്ഷ ലഭിക്കുമെന്ന് മുന്നറിയിപ്പ്.

20,000 ദിര്‍ഹം പിഴയും രണ്ടു വര്‍ഷം തടവും വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്ന് പബ്ളിക് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. ഒരാള്‍ക്ക് എന്തെങ്കിലവും സാധനം കളഞ്ഞുകിട്ടിയാല്‍ 48 മണിക്കൂറിനകം അത് അധികൃതര്‍ക്ക് കൈമാറിയിരിക്കണമെന്നാണ് നിയമം.

അങ്ങനെ ചെയ്തില്ലെങ്കില്‍ അത് പിടിച്ചെടുക്കാന്‍ അധികൃതര്‍ക്ക് അവകാശമുണ്ട്. സാധനങ്ങള്‍ തിരിച്ചേല്‍പ്പിക്കുന്നവര്‍ക്ക്, മാതൃകയാകുന്നവര്‍ക്ക് പോലീസ് സമ്മാനങ്ങളും നല്‍കാറുണ്ട്.

കളഞ്ഞു കിട്ടുന്ന വസ്തുക്കള്‍ ഉടമസ്ഥര്‍ക്ക് തിരികെ ലഭ്യമാക്കാന്‍ ദുബായ് പോലീസിന് പ്രത്യേക സംവിധാനവും ഇത്തരം വസ്തുക്കള്‍ സൂക്ഷിക്കാന്‍ സ്ഥലവും ഉണ്ട്.

കിട്ടുന്ന സാധനങ്ങളുടെ ഉടമകളെ ബന്ധപ്പെടാന്‍ കഴിയുമെങ്കില്‍ അവരോട് തന്നെ വന്ന് സാധനങ്ങള്‍ തിരികെ വാങ്ങാന്‍ ആവശ്യപ്പെടുകയാണ് പതിവ്.

കളഞ്ഞുകിട്ടുന്ന സാധനങ്ങള്‍ സ്വന്തമാണെന്ന രീതിയില്‍ ഇത് ഉപയോഗിച്ചാല്‍ ഫെഡറല്‍ നിയമത്തിന്റെ 454 ആര്‍ട്ടിക്കിള്‍ പ്രകാരം ശിക്ഷ ചുമത്തുമെന്നാണ് അറിയിപ്പ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.