അന്ധവിശ്വാസത്താല്‍ അടക്കം ചെയ്ത യുവതിയുടെ അസ്ഥികൂടം കണ്ടെത്തി

അന്ധവിശ്വാസത്താല്‍ അടക്കം ചെയ്ത യുവതിയുടെ അസ്ഥികൂടം കണ്ടെത്തി

Breaking News Top News

അന്ധവിശ്വാസത്താല്‍ അടക്കം ചെയ്ത യുവതിയുടെ അസ്ഥികൂടം കണ്ടെത്തി
വാര്‍സൊ: 17-ാം നൂറ്റാണ്ടില്‍ യക്ഷി എന്നു മുദ്ര കുത്തപ്പെട്ടു അടക്കം ചെയ്ത സ്ത്രീയുടെ അസ്ഥികൂടം കണ്ടെത്തി.

പോളണ്ടിലെ ഗ്രാമത്തില്‍നിന്നുമാണ് ടോറൂനിലെ നിക്കോളാസ് കോപ്പര്‍നിക്കസ് യൂണിവേഴ്സിറ്റിയിലെ ഗവേഷക സംഘം അസ്ഥികൂടം പുറത്തെടുത്തത്.

മൃതദേഹത്തിന്റെ കഴുത്തില്‍ അരിവാള്‍ വച്ചിരുന്നതായും ഇടതു കാലിന്റെ പെരുവിരലില്‍ ഒരു പൂട്ടും ഉള്ള നിലയിലാണ് അസ്ഥികൂടം കിടന്നത്.

പോളണ്ടില്‍ ആദ്യമായാണ് ഇത്തരത്തിലൊന്ന് കണ്ടെത്തുന്നതെന്ന് പര്യവേഷണ സംഘത്തിലെ വിദഗ്ദ്ധന്‍ സാഗ്രോഡ്സ്ക പറയുന്നു.
മന്ത്രവാദികളും യക്ഷിയെന്നു മുദ്രകുത്തപ്പെട്ടവരും മരണശേഷവും മടങ്ങി വരാന്‍ സാദ്ധ്യതയുണ്ടെന്നു പണ്ടുള്ളവര്‍ വിശ്വസിച്ചിരുന്നു.

അതിനാല്‍ അത് തടയുന്നതിന്റെ ഭാഗമായി പല കാര്യങ്ങളും ചെയ്തിരുന്നതായി സംഘത്തിന്റെ നേതാവായ പ്രൊഫസര്‍ ഡാരിയസ് പോളിന്‍സ്കി പറയുന്നു.

മരിച്ചവര്‍ തിരിച്ചു വരാതിരിക്കാന്‍ മൃതദേഹത്തിന്റെ തലയോ കാലുകളോ മുറിച്ചു കളയുക, മരിച്ചയാളെ കത്തിക്കുക, കല്ലുകൊണ്ട് ഇടിക്കുക എന്നിവയാണ് ചെയ്തിരുന്നത്. എന്നാല്‍ മറ്റൊരിടത്തും കണ്ടുവരാത്ത രീതിയിലാണ് കഴുത്തിനു കുറുകെ അരിവാള്‍ വെച്ചിരിക്കുന്നത്.

മരിച്ചയാള്‍ എങ്ങാനും എഴുന്നേറ്റു വന്നാല്‍ അരിവാള്‍കൊണ്ട് കഴുത്തു മുറിഞ്ഞു വീണ്ടു ചാകുമെന്നു കരുതിയാണ് ഇങ്ങനെയൊരു പ്രതിരോധ പരിപാടിയെന്നു പ്രഫൊസര്‍ പോളിന്‍സ്കി വിലയിരുത്തുന്നു.

യക്ഷി എന്നത് മനുഷ്യന്റെ പുരാതന കാലം മുതലേയുള്ള ഒരു സങ്കല്‍പ കഥാപാത്രമാണ്.

ഭീകര നോവലുകളിലും യക്ഷിക്കഥകളിലും മറ്റും ആളുകളെ തെറ്റിദ്ധരിപ്പിച്ച് ഭീതിപ്പെടുത്തുന്ന കഥാപാത്രങ്ങളെ സൃഷ്ടിച്ച നിരവധി എഴുത്തുകാരുണ്ട്. അതൊക്കെ പലരും വിശ്വസിച്ചിട്ടുമുണ്ട്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.