ഉഗാണ്ടയില്‍ ക്രിസ്തുവിങ്കലേക്കു കടന്നുവന്ന 3 ഇമാമുമാര്‍ക്ക് വധഭീഷണി
കമ്പാല: ആഫ്രിക്കന്‍ രാഷ്ട്രമായ ഉഗാണ്ടയില്‍ യേശുക്രിസ്തുവിനെ രക്ഷനും ദൈവവുമായി സ്വീകരിച്ചതിന് ഇസ്ളാമിക മതമൌലികവാദികളില്‍നിന്നും 3 ഇമാമുമാര്‍ വധഭീഷണി നേരിടുന്നു.
അടുത്തകാലത്ത് വിശ്വാസത്തില്‍ വന്ന തമീര്‍ , സോളമന് , മൈക്കിള്‍ എന്നീ ക്രൈസ്തവര്‍ക്കാണ് സ്വന്തദേശങ്ങളില് നിന്നും വധഭീഷണി ഉള്ളത്. ഇവര്‍ ഏതു നിമിഷവും വധിക്കപ്പെടാന്‍ സാദ്ധ്യത ഉള്ളതിനാല്‍ ഒളിവിലാണ് താമസിക്കുന്നത്.
ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ സംഘടന ഇവര്‍ക്കും കുടുംബങ്ങള്‍ക്കും ഭക്ഷണവും മറ്റ് ആവശ്യങ്ങളും ഒരുക്കി നല്‍കുന്നുണ്ട്.
വധഭീഷണിയുടെ നിഴലില്‍ കഴിയുന്നതിനാല്‍ ഇവരുടെ പൂര്‍ണ്ണ പേരോ കുടുംബങ്ങളെക്കുറിച്ചുള്ള വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല.
തമീര്‍ അടുത്ത കാലത്ത് സ്നാനമേറ്റ 4 അംഗ കുടുംബമാണ്. സ്വദേശത്തുനിന്നും ആട്ടി ഓടിക്കപ്പെടുകയും ഇവരുടെ വീട് തകര്‍ക്കപ്പെടുകയുമുണ്ടായി. തമീര്‍ ഇപ്പോള്‍ മറ്റൊരിടത്ത് ഒരു പാസ്റ്ററുടെ വീട്ടില്‍ കഴിയുകയാണ്.
സോളമനും സമാനമായ അവസ്ഥയിലാണ്. ഒരു പ്രാദേശിക മോസ്ക്കില്‍ അദ്ധ്യാപകനായിരുന്നു ഇദ്ദേഹം. ഖുറാനില്‍ നല്ല അറിവുള്ള സോളമന് യേശുക്രിസിതുവിനെക്കുറിച്ച് കൂടുതല്‍ അറിയുവാനും പഠിക്കുവാനുമിടയായി.
യോഹന്നാന് 14:6 ലെ ഞാന്‍ തന്നെ വഴിയും സത്യവും ജീവനും ആകുന്നു എന്ന ബൈബിള്‍ വാചകം ഏറെ സ്വാധീനിക്കപ്പെട്ടു. തുടര്‍ന്നു ക്രിസ്തുവിനെ രക്ഷകനും ദൈവവുമായി സ്വീകരിച്ചു. സോളമന്റെ കുടുംബവും സുഹൃത്തുക്കളും അപകടപ്പെടുക്താനുള്ള ശ്രമത്തിലായതിനാല്‍ ഇപ്പോള്‍ മറ്റൊരിടത്ത് ഒളിവില്‍ കഴിയുകയാണ്.
ഒരു ഇമാമായി സേവനം അനുഷ്ഠിച്ച മൈക്കിള്‍ ഇപ്പോള്‍ ക്രിസ്തുവിന്റെ സേവകനായി ത്തീര്ന്നതിനാലാണ് മുസ്ളീം നേതാക്കള്‍ക്കിടയില്‍ ഇദ്ദേഹത്തിനെതിരെ ശത്രുതയുണ്ടായത്.
മൈക്കിളും ഭാര്യയും ക്രിസ്തുവിനെ സ്വീകരിച്ചതിനാല്‍ ഏതു നിമിഷവും കൊല്ലപ്പെടാമെന്ന അവസ്ഥയിലാണ്. ഇവര്‍ക്കായി ദൈവമക്കള് പ്രാര്‍ത്ഥിക്കുക.

