പുളിയില തിളപ്പിച്ച വെള്ളം ആരോഗ്യത്തിന് ഉത്തമം
നമ്മുടെ വീട്ടു വളപ്പിലെ പരിചിത വൃക്ഷമാണ് പുളിമരം.
പുളിമരത്തിന്റെ ഇലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണെന്ന് പഠനങ്ങള്‍ പറയുന്നു. വിറ്റാമിന്‍ സി ധാരാളമുണ്ട് പുളിയിലയില്‍ .
മികച്ച ആന്റി ഓക്സിഡന്റ് ഗുണം നല്‍കുന്നു. പുളിയില ചേര്‍ത്ത് തിളപ്പിച്ച വെള്ളവും പുളിയിലനീരുമെല്ലാം ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ നശിപ്പിക്കുന്നതിലൂടെ മാരക രോഗങ്ങളെ തടയുന്നു.
പുളിയില നീര് ചര്‍മ്മത്തെ അകാലവാര്‍ദ്ധ്യക്യത്തില്‍നിന്നും സംരക്ഷണം നല്‍കുന്നു. സ്ത്രീകളില്‍ ആര്‍ത്തവ വേദനകള്‍ കുറയ്ക്കാന്‍ പുളിയില തിളപ്പിച്ച വെള്ളം സഹായിക്കുന്നു.
പുളിയിലയും തുളസിയിലയും ചേര്‍ത്ത് തിളപ്പിച്ച വെള്ളം കുടിക്കുന്നത് പനിയും ജലദോഷവും ശമിപ്പിക്കുവാന്‍ മികച്ചതാണ്.
അമിത വണ്ണവും വയറിലെ കൊഴുപ്പും കുറയ്ക്കുവാന്‍ പുളിയില തിളപ്പിച്ച വെള്ളം രാവിലെ വെറും വയറ്റില്‍ കുടിക്കുക.
പുളിയില ശരീരത്തിലെ ടോക്സിനുകള്‍ നീക്കം ചെയ്യുന്നതിലൂടെ ലിവര്‍ , കിഡ്നി എന്നിവയുടെ ആരോഗ്യം സംരക്ഷിക്കും.

