പാഷന്‍ ഫ്രൂട്ടിന്റെ ഗുണങ്ങളും ദോഷങ്ങളും

പാഷന്‍ ഫ്രൂട്ടിന്റെ ഗുണങ്ങളും ദോഷങ്ങളും

Breaking News Health

പാഷന്‍ ഫ്രൂട്ടിന്റെ ഗുണങ്ങളും ദോഷങ്ങളും
ഇന്ന് വീട്ടുമുറ്റത്തും പറമ്പുകളിലും സംരക്ഷിച്ച് വളര്‍ത്തപ്പെടുന്ന വള്ളിച്ചെടിയാണ് പാഷന്‍ ഫ്രൂട്ട്.

ആന്റി ഓക്സിഡന്റുകള്‍ ധാരാളമുള്ള, ജീവകം എ അടങ്ങിയിട്ടുള്ള പാഷന്‍ ഫ്രൂട്ട് ഗുണത്തിനും ആപ്പിളിനോടുതന്നെ സമമാണ്. ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും കണ്ണുകളുടെ ആരോഗ്യത്തിനും രോഗപ്രതിരോധ ശക്തി മെച്ചപ്പെടുത്തുന്നതിനും നല്ല ഫലമാണ് പാഷന്‍ ഫ്രൂട്ട്.

വൈറ്റമിന്‍ സിയും ഇതില്‍ അടങ്ങിയിട്ടുണ്ട്. പൊട്ടാസ്യം, മാംഗനീസ്, കാല്‍സ്യം, അയണ്‍ ‍, ഫൈബര്‍ എന്നിവയും ഫോസ്ഫറസ്, നിയാസിന്‍ ‍, വൈറ്റമിന്‍ ബി6 എന്നിവയും പാഷന്‍ ഫ്രൂട്ടിലുണ്ട്.

ഭക്ഷ്യ നാരുകള്‍ ധാരാളമുള്ളതിനാല്‍ ദഹനത്തിനു സഹായിക്കുകയും മലബന്ധം തടയുകയും ചെയ്യുന്നു. കൊളസ്ട്രോളിനെ കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും പാഷന്‍ ഫ്രൂട്ട് ഉത്തമമാണ്. പ്രമേഹ രോഗികള്‍ക്കും നല്ലതാണ്.

രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടന്ന് കൂട്ടുകയില്ല. പാഷന്‍ ഫ്രൂട്ടിലെ കുരുവിലടങ്ങിയ ഒരു സംയുക്തം ഇന്‍സുലിന്‍ ഡെന്‍സിറ്റിവിറ്റി മെച്ചപ്പെടുത്തും. മഗ്നീഷ്യം ധാരാളം ഉള്ളതുകൊണ്ട് ഇത് സ്ട്രെസ് കുറയ്ക്കാനും ഉത്ക്കണ്ഠ അകറ്റാനും സഹായിക്കുന്നു. എന്നാല്‍ ചിലര്‍ക്ക് ഇത് അലര്‍ജിക്ക് കാരണമായേക്കും.

ലാക്ടോസ് അലര്‍ജി ഉള്ളവര്‍ ഇത് കഴിക്കാതിരിക്കണം. പാല്‍ കഴിക്കുമ്പോള്‍ അലര്‍ജിയുണ്ടാകുന്നവരും പാഷന്‍ ഫ്രൂട്ട് കഴിക്കുമ്പോള്‍ ശ്രദ്ധിക്കണം.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.